രണ്ടാം കെട്ട് പൊളിച്ചടക്കി കൊറോണ

കാളികാവ്: മലപ്പുറം സ്വദേശി നാല് വര്‍ഷമായി രഹസ്യമായി സൂക്ഷിച്ച രണ്ടാം വിവാഹബന്ധം മണിക്കൂറുകള്‍കൊണ്ട് ‘കൊറോണ വൈറസ്’പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിരിക്കുന്നു. ക്വാറന്റൈന്‍ ലംഘിച്ച്‌ മലപ്പുറത്തുള്ള രണ്ടാം ഭാര്യയുടെ അടുത്തേക്കും അവിടെ നിന്നും ആലപ്പുഴയിലുള്ള ആദ്യ ഭാര്യയുടെ അടുത്തേക്കും മുങ്ങിയ ആളെ അന്വേഷിച്ചു പോലീസ് വന്നതോടെയാണ് പണി പാളിയത്. ഇതോടെ നാലു വര്‍ഷമായി രഹസ്യമാക്കി വെച്ച രണ്ടാം വിവാഹ വാര്‍ത്തയും വീട്ടുകാരും നാട്ടുകാരും അറിയുകയുണ്ടായി. കായംകുളം സ്വദേശിയായ അമ്ബത്തഞ്ചുകാരനാണ് കൊറോണ കൊണ്ട് എട്ടിന്റെ പണി കിട്ടിയത്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഇയാള്‍ കായംകുളത്തെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇതിനിടെ ക്വാറന്റൈന്‍ ലംഘനം നടത്തി മലപ്പുറത്തെ രണ്ടാം ഭാര്യയുടെ അടുത്തേക്ക് മുങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുകയുണ്ടായത്. നാലുവര്‍ഷമായി രഹസ്യമാക്കിവെച്ച രണ്ടാംവിവാഹമാണ് ഒരുനിമിഷംകൊണ്ട് പുറത്തറിഞ്ഞത്. നാട്ടില്‍ 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം അധികൃതരുടെ സമ്മതപത്രത്തോടെ പുറത്തിറങ്ങി. അടുത്തദിവസം രാത്രിതന്നെ മലപ്പുറം ജില്ലയിലെ രണ്ടാംഭാര്യയുടെ വീട്ടിലെത്തുകയായിരുന്നു ഉണ്ടായത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് പൊലീസും ആരോഗ്യവകുപ്പും വീട്ടിലെത്തി. കായംകുളത്ത് 28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതാണെങ്കിലും 14 ദിവസം മമ്ബാട്ടുമൂലയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

എന്നാല്‍ മൂന്നാംദിവസംതന്നെ അധികൃതരുടെ കണ്ണ് വെട്ടിച്ചു ഇയാള്‍ കായംകുളത്തേക്ക് കടന്നു കളഞ്ഞു. പുലരുംമുമ്ബേ മുങ്ങിയ ഇയാളെക്കുറിച്ച്‌ സ്‌പെഷ്യല്‍ബ്രാഞ്ച് എസ്‌ഐ വി. ശശിധരന്‍ കായംകുളം സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ ഷാജഹാനെ അറിയിച്ചു. കായംകുളത്തെ മേല്‍വിലാസത്തില്‍ അന്വേഷിച്ച്‌ സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഇയാളുടെ വീട്ടിലെത്തുകയാണ് ഉണ്ടായത്. ഇതോടെ രണ്ടാംവിവാഹ വിവരമടക്കം എല്ലാ രഹസ്യങ്ങളും പൊളിഞ്ഞു.

സമ്മേളനങ്ങള്‍ക്കെന്നുപറഞ്ഞ് ഭര്‍ത്താവ് മുങ്ങുന്നത് ഇതിനാണെന്നറിഞ്ഞ ആദ്യ ഭാര്യ രോഷാകുലയായി. ഭര്‍ത്താവിന്റെ കാറുള്‍പ്പെടെ അടിച്ചുതകര്‍ത്തതായി പൊലീസ് അറിയിക്കുകയുണ്ടായി. ഭര്‍ത്താവിനെയും മര്‍ദ്ധിച്ചതായാണ് സൂചന. ഇതോടെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും ഒരുമാസത്തേക്ക് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *