മാണി എന്‍ ഡി എ യിലേക്കോ

കൊച്ചി: യുഡിഎഫിലെ അസ്വാരസ്യം മുതലെടുത്ത് കേരള കോണ്‍ഗ്രസ്-എമ്മിനെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം ശക്തമാക്കി. ചരല്‍ക്കുന്ന് ക്യാമ്പില്‍ അനുകൂല തീരുമാനമെടുപ്പിക്കാന്‍ നീക്കമുണെ്ടന്നാണ് സൂചന. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ സമവായമുണ്ടായിട്ടുണ്ട്. അതേസമയം മുന്നണി വിടുന്നതിനെക്കുറിച്ചോ എന്‍ഡിഎയില്‍ ചേരുന്നതിനെക്കുറിച്ചോ തീരുമാനിച്ചിട്ടില്ലെന്നാണ് മാണി വിഭാഗം നേതാക്കള്‍ പറയുന്നത്.

ബിജെപി കേരളത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസിനെ നോട്ടമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എസ്എന്‍ഡിപിയെ ചാക്കിലാക്കിയതിനു പിന്നാലെ അടുത്ത രാഷ്ട്രീയ നീക്കത്തിനു ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. യുഡിഎഫ് വിട്ട് എന്‍ഡിഎയിലെ ത്തിയാല്‍ കേരള കോണ്‍ഗ്രസിനു കേന്ദ്രസഹമന്ത്രി പദവിയും റബര്‍ ബോര്‍ഡില്‍ ഉള്‍പ്പടെ ഉന്നത സ്ഥാനങ്ങളും നല്കാനും ബിജെപി ഒരുക്കമാണ്.

മാണി യുഡിഎഫ് വിട്ടു പുറത്തുവരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. യുഡിഎഫിലെ കക്ഷികളെല്ലാം അസംതൃപ്തരാണെന്നും മാണി യുഡിഎഫ് വിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *