തൃശ്ശൂര്‍: കാമുകിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്ളാറ്റ് കൊലക്കേസിലാണ് മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാംപ്രതി കൃഷ്ണപ്രസാദിന് ജീവപര്യന്തം തടവും 25000 രൂപയും, രണ്ടാംപ്രതി റഷീദ് ജീവപര്യന്തം തടവും 6 ലക്ഷം രൂപയും, മൂന്നാംപ്രതി ശ്വാശ്വതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയുമാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. നാലാം പ്രതി രതീഷിന് ഒന്നരവര്‍ഷവും എട്ടാംപ്രതി സുജീഷിന് ഒരുവര്‍ഷവും തടവും കോടതി വിധിച്ചു.
2016 മാര്‍ച്ച് മൂന്നിനാണ് തൃശൂര്‍ അയ്യന്തോളിലെ പഞ്ചിക്കലിലുള്ള ഫ്ളാറ്റില്‍ ഒറ്റപ്പാലം സ്വദേശി സതീശന്‍ കൊല്ലപ്പെട്ടത്.യൂത്ത് കോണ്‍്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റഷീദിന്റെ കാമുകിയുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഫെബ്രുവരി 29ന് ഫ്‌ളാറ്റില്‍ ക്രൂരമര്‍ദ്ദനത്തിന് ശേഷം മുറിയില്‍ പൂട്ടിയിട്ടു.ഭക്ഷണവും വെള്ളവും നല്‍കാതെ ക്രൂരമായ മര്‍ദനമുറകള്‍ തുടര്‍ന്ന് പിന്നീട് മാര്‍ച്ച് മൂന്നിനായിരുന്നു സതീശന്‍ മരിച്ചത്.കൃഷ്ണപ്രസാദ്,റഷീദ് ,ശാശ്വതീ ,രതീഷ് ,ബിജു ,സുനില്‍ ,എം ആര്‍ രാമദാസ്,സുജീഷ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.2017 ഡിസംബറിലാണ് കേസിന്റെ വിസ്താരം ആരംഭിച്ചത്. കേസിലെ അഞ്ചാം പ്രതി ബിജു,ആറാം പ്രതി സുനില്‍,ഏഴാം പ്രതിയും കെ.പി.സി.സി മുന്‍ സെക്രട്ടറിയുമായിരുന്ന എം.ആര്‍.രാംദാസ് ഉള്‍പ്പെടെ കേസിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
