കല്‍പ്പറ്റ: വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നിരീക്ഷിക്കണമെന്ന് സി.കെ. ശശീന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടു. മൃഗവേട്ട ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് നടന്നതെന്നാണ് പുറത്തുവരുന്നത്. സാമ്പത്തിക താത്പ്പര്യം മാത്രം ലക്ഷ്യമാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വനത്തേയും വന്യമൃഗങ്ങളെയും ദുരുപയോഗപ്പെടുത്തുകയാണ്. ഇതാകട്ടെ സാധാരണക്കാര്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. മൃഗങ്ങളെ വനത്തിന് പുറത്തേക്ക് ആകര്‍ഷിപ്പിക്കുന്നതായ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതെല്ലം.— ഉള്‍പ്രദേശങ്ങളിലുള്ള റിസോര്‍ട്ടുകളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്കൃത്യതയോടെ സൂക്ഷിക്കുന്നില്ലെന്ന പരാതിയുമുണ്ട്. അതുകൊണ്ടുതന്നെ മൃഗവേട്ടക്കാരും മറ്റു ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരും സുരക്ഷിത താവളമാക്കി റിസോര്‍ട്ടുകളെ മാറ്റുകയാണ്. ഇവിടങ്ങളിലെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിപണനം തടയണം. ഇതിനായി പോലീസും വനംവകുപ്പും ജാഗ്രത പാലിക്കണമെന്നും— സി.കെ. ശശീന്ദ്രന് ആവശ്യപ്പെട്ടു.
