മലപ്പുറം: ജില്ലാ കലക്ടര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും കലക്ടറേറ്റിലെ 22 ഓളം ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച ചെയ്ത സാഹചര്യത്തില്‍ കോഴിച്ചെന വാളക്കുളം ഭൂമിയെടുപ്പ് ഓഫീസില്‍ നടക്കുന്ന ദേശീയപാത വിചാരണ ഉടനെ നിര്‍ത്തിവെക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥലമെടുപ്പിന്റെ ചുമലയുള്ള ഉദ്യോഗസ്ഥര്‍ക്കും രോഗവ്യാപന സാധ്യതയുണ്ട്. മലപ്പുറം കലക്ടറേറ്റ്മായി നിരന്തരം ബന്ധപ്പെടുന്നവരാണിവര്‍. ഈ ഉദ്യോഗസര്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ അത് വിചാരണയില്‍ പങ്കെടുക്കുന്നവരെയെല്ലാം ആശങ്കയിലാക്കും. ദിനേന നൂറോളം പ്രായമായവരും സ്ത്രീകളും അടങ്ങുന്ന ഭൂവുടമകളെ ആണ് അവര്‍ വിചാരണക്കായി ക്ഷണിച്ചിട്ടുള്ളത്. കോവിഡ് കാരണം കൊണ്ട് വിചാരണക്ക് ഹാജരാവാന്‍ കഴിയില്ല എന്നും അറിയിച്ചുകൊണ്ട് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് പരാതി അയച്ചിട്ടും വിട്ടുവീഴ്ചയുണ്ടായിട്ടില്ല. ഇപ്പോള്‍ നടക്കുന്ന ദേശീയപാത വിചാരണ കോവിഡ് കാലം കഴിയുന്നതുവരെ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കുഞ്ഞാലന്‍ ഹാജിയും കണ്‍വീനര്‍ നൗഷാദ് വെന്നിയൂരും ആവശ്യപ്പെട്ടു.
