എസ്​.പി. ബാലസുബ്രഹ്​മണ്യം അന്തരിച്ചു

ചെന്നൈ: അതിരുകളും സംസ്​കാരങ്ങളും ഭാഷയുമെല്ലാം ത​െന്‍റ മാന്ത്രിക ശബ്​ദത്തില്‍ അലിയിച്ചുകളഞ്ഞ ആ അനുഗൃഹീത സ്വരധാര നിലച്ചു.​ തെക്കും വടക്കുമെന്ന ഭേദമില്ലാതെ രാജ്യം മുഴുവന്‍ പാട്ടി​െന്‍റ പാലാഴിയൊരുക്കിയ സംഗീത മാന്ത്രികന്‍ എസ്​.പി. ബാലസുബ്രഹ്​മണ്യം ഒടുവില്‍ മരണത്തിന്​ കീഴടങ്ങി. ‘എസ്​.പി.ബി’ എന്ന ചുരുക്കപ്പേരില്‍ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്​.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയു​ം സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാര്‍ഥനകള്‍ വിഫലമാക്കി അരങ്ങൊഴിയുന്നത് 74ാം വയസ്സില്‍​. സമയവും കാലവും കീഴടക്കിയ സ്വരമാധുരിയില്‍ അര നൂറ്റാണ്ടിലേറെയായി കലാപ്രേമികളെ ആസ്വാദ്യതയുടെ ഉത്തുംഗതയിലെത്തിച്ച സംഗീത ചക്രവര്‍ത്തിയുടെ വിടവാങ്ങല്‍ രാജ്യത്തി​െന്‍റ ദുഃഖമായി. കോവിഡ്​ ബാധിതനായി ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്​ കെയറില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ്​ അന്ത്യം.

കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആഗസ്​റ്റ്​ അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്​മണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്​ഥിരീകരിച്ചിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ കോവിഡ്​ ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഉടന്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തന്‍െറ ഫേസ്ബുക്ക് പേജില്‍ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. പിന്നീട്​ രോഗലക്ഷണങ്ങള്‍ കണ്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റുകയായിരുന്നു. ഇടയ്​ക്ക്​ അതീവ ഗുരുതരനിലയിലായ ശേഷം അദ്ദേഹം ജീവിതത്തിലേക്ക്​ തിരിച്ചുവരുന്നതി​െന്‍റ സൂചനകളായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നത്​. എന്നാല്‍, മൂന്നു ദിവസം മുമ്ബ്​ ആരോഗ്യസ്​ഥിതി വീണ്ടും വഷളാവുകയായിരുന്നു.

ശാസ്​ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യന്‍ ചലച്ചിത്രഗാന രംഗത്തെ വിഖ്യാത ഗായകരില്‍ ഒരാളായി തീരാന്‍ കഴിഞ്ഞതായിരുന്നു എസ്​.പി.ബിയുടെ സവിശേഷത. ഗായകന്‍ എന്നതിനുപുറമെ സംഗീത സംവിധായകനും അഭിനേതാവും ഡബ്ബിങ്​ ആര്‍ട്ടിസ്​റ്റുമായി നിറഞ്ഞുനിന്നതായിരുന്നു ആ കലാജീവിതം. തമിഴ്​, തെലുങ്ക്​, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി 40,000ല്‍ അധികം പാട്ടുപാടി റെക്കോഡിട്ട അദ്ദേഹത്തിന്​ മികച്ച ഗായകനുള്ള ദേശീയ പുരസ്​കാരം ആറു തവണ ലഭിച്ചിട്ടുണ്ട്​. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചത് അദ്ദേഹത്തിനാണ്‌.

ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനൊട്ടമ്മപേട്ട ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തില്‍ 1946 ജൂണ്‍ നാലിനായിരുന്നു ജനനം. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ്​ വി. സാംബമൂര്‍ത്തിയായിരുന്നു ആദ്യഗുരു. ഹാര്‍മോണിയവും ഓടക്കുഴലും വായിക്കാന്‍ പഠിപ്പിച്ചതും പിതാവ് തന്നെ. അമ്മ ശകുന്തളാമ്മ കഴിഞ്ഞ വര്‍ഷമാണ്​ അന്തരിച്ചത്​.

മകന്‍ എന്‍ജിനീയറാകണമെന്ന പിതാവി​െന്‍റ ആഗ്രഹപ്രകാരം അനന്തപൂരിലെ ജെ.എന്‍.ടി.യു എന്‍ജിനീയറിങ്​ കോളജില്‍ ചേര്‍ന്നെങ്കിലും ടൈഫോയിഡ്​​​ പിടിപെട്ടതോടെ പഠനം തുടരാനായില്ല. പിന്നീട് ചെന്നൈയിലെ ഇന്‍സ്​റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്​സില്‍ എസ്.പി.ബി പ്രവേശനം നേടി. അപ്പോഴും ബാലുവി​െന്‍റ മനസ്സില്‍ സംഗീതം തന്നെയായിരുന്നു. മദ്രാസ് കേന്ദ്രമാക്കി തെലുങ്ക് സാംസ്​കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങള്‍ തേടിയെത്തി.

1966ല്‍ റിലീസ് ചെയ്​ത ‘ശ്രീ ശ്രീശ്രീ മര്യാദരാമണ്ണ’യാണ് എസ്.പി.ബി പാടിയ ആദ്യ ചിത്രം. പിന്നീട് ഇതുവരെയായി 40,000നടുത്ത് ഗാനങ്ങള്‍ ആലപിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം പാടി. മലയാളത്തില്‍ 60 ല്‍പരം സിനിമകളിലും പാടിയിട്ടുണ്ട്​. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്​സിലും ഇടംപിടിച്ചു. 70 ല്‍പരം സിനിമകളില്‍ വേഷവുമിട്ടു.

1979 ല്‍ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ പ്രശസ്​തമായ ഗാനത്തിലൂടെ ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്​കാരം നേടി.

1981 (ഏക്​ ദുജെ കേലിയേ), 1983 (സാഗരസംഗമം- തെലുങ്ക്​), 1988 (രുദ്രവീണ – തെലുങ്ക്​), 1995 (സംഗീത സാഗര ഗണയോഗി പഞ്ചാക്ഷര ഗവായി – കന്നഡ​), 1996 (മിന്‍സാര കനവ്​) വര്‍ഷങ്ങളിലും ദേശീയ പുരസ്​കാരത്തിന്​ എസ്​.പി.ബി അര്‍ഹനായി. ആന്ധ്ര സര്‍ക്കാറി​െന്‍റ നന്ദി പുരസ്​കാരം എട്ടു തവണയും തമിഴ്​നാട്​ സര്‍ക്കാറി​െന്‍റ പുരസ്​കാരം നാലു തവണയും കര്‍ണാടക സര്‍ക്കാറി​െന്‍റ പുരസ്​കാരം മൂന്നു തവണയും നേടി. ‘മേ നേ പ്യാര്‍ കിയാ’ എന്ന ചിത്രത്തിലെ ‘ദില്‍ ദീവാനാ’ എന്ന ഗാനത്തിന്​ ഫിലിംഫെയര്‍ അവാര്‍ഡും കിട്ടി. സൗത്ത്​ ഇന്ത്യന്‍ ഇന്‍റര്‍നാഷനല്‍ മൂവി അവാര്‍ഡ്​ (ലൈഫ്​ ടൈം) എന്നിവയും കിട്ടിയിട്ടുണ്ട്​. ഇതിനു പുറമെ പുരസ്​കാരങ്ങളുടെ നീണ്ട നിര തന്നെ അ​ദ്ദേഹത്തിന്​ സ്വന്തമായി.

2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷണും നല്‍കി രാജ്യം എസ്​.പി.ബിയെ ആദരിച്ചു. തമിഴ്​നാട്​ സര്‍ക്കാര്‍ കലൈമാമണി പുരസ്​കാരം നല്‍കിയ അദ്ദേഹത്തിന്​ പൊട്ടി ശ്രീരാമലു യൂനിവേഴ്​സിറ്റി, സത്യഭാമ യൂനിവേഴ്​സിറ്റി, ആന്ധ്ര യൂനിവേഴ്​സിറ്റി തുടങ്ങി നിരവധി സര്‍വകലാശാലകള്‍ ഓണററി ഡോക്​ടറേറ്റും നല്‍കി ആദരിച്ചു. സാവിത്രിയാണ്​ ഭാര്യ. പിന്നണി ഗായകരായ പല്ലവി, എസ്​.പി.ബി ചരണ്‍ എന്നിവരാണ്​ മക്കള്‍. സഹോദരി എസ്​.പി. ശൈലജ ഗായികയാണ്​.

Leave a Reply

Your email address will not be published. Required fields are marked *