ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട പൂ​ജ​ക​ള്‍​ക്കാ​യി ഇന്ന് തു​റ​ക്കും; ഭ​ക്ത​രെ അ​നു​വ​ദി​ക്കുക തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട പൂ​ജ​ക​ള്‍​ക്കാ​യി ഇന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് തു​റ​ക്കും. ​ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ഭ​ക്ത​രെ അ​നു​വ​ദി​ക്കും.

വെ​ര്‍​ച്വ​ല്‍​ക്യൂ​വ​ഴി ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് മാത്രമേ ദ​ര്‍​ശ​നം നടത്താന്‍ കഴിയുകയുള്ളൂ. ദ​ര്‍​ശ​നം നടത്താന്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം.

പതിനെട്ടാം പടിയില്‍ കൈപിടിച്ചു കയറ്റാന്‍ പൊലീസ് ഉണ്ടാകില്ല. പതിനെട്ടാംപടിക്ക് താഴെ കൈകാലുകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൊടിമരച്ചുവട്ടില്‍ നിന്ന് ഭക്തരെ ഫ്ളൈ ഓവര്‍ ഒഴിവാക്കി വലതുവശം വഴി മൂന്ന് നിരയായി കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ് ത്തേങ്ങ സ്വീകരിക്കാന്‍ കൗണ്ടറുണ്ട്. മാളികപ്പുറം ദര്‍ശനം കഴിഞ്ഞു വരുന്ന പാതയിലെ കൗണ്ടറില്‍ നിന്ന് ആടിയശിഷ്ടം നെയ്യ് നല്‍കും. പമ്ബയില്‍ ബലിതര്‍പ്പണം ഉണ്ടായിരിക്കില്ല.

60​-നും​ 65​-നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ​മെ​ഡി​ക്ക​ല്‍​ ​ഫി​റ്റ്ന​സ് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​നി​ര്‍​ബ​ന്ധമാക്കിയിട്ടുണ്ട്. തീ​ര്‍​ത്ഥാ​ട​ക​ര്‍​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​ന​ട​ത്തി​യ​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​കൈയില്‍ ക​രു​ത​ണം. ​മ​ല​ ​ക​യ​റുമ്ബോ​ള്‍​ ​മാ​സ്‌​ക് ​നി​ര്‍​ബ​ന്ധ​മ​ല്ല.​ ​ഉ​പ​യോ​ഗി​ച്ച​ ​മാ​സ്‌​ക് ​ശേ​ഖ​രി​ച്ച്‌ ​ന​ശി​പ്പി​ക്കാ​ന്‍​ ​സൗ​ക​ര്യമൊരുക്കിയിട്ടുണ്ട്​.​ ക​ട​ക​ളി​ല്‍​ ​സാ​നി​റ്റൈ​സ​റു​ക​ളും​ ​മാ​സ്‌​കു​ക​ളും​ ​അ​ണു​ന​ശീ​ക​ര​ണ​ ​സാ​ധ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കും.​ ​മെ​ഡി​ക്ക​ല്‍​ ​സെ​ന്റ​റു​ക​ള്‍,​ ​ഓ​ക്സി​ജ​ന്‍​ ​പാ​ര്‍​ല​റു​ക​ള്‍​ ​തുടങ്ങിയവയും പ്ര​വ​ര്‍​ത്തി​പ്പി​ക്കും. ​

വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി നടതുറക്കും.​ ശ​ബ​രി​മ​ല​യി​ല്‍​ ​ഒ​രേ​ ​സ​മ​യം​ ​നാ​ല് ​എ​സ്.​പി​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​സു​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണം​ ​ഒ​രു​ക്കും.​ ​മ​ക​ര​ ​വി​ള​ക്കു​ ​കാ​ല​ത്ത് ​നാ​ലു​ ​ഘ​ട്ട​മാ​യാ​ണ് ​ക്ര​മീ​ക​ര​ണം.​ ​ദ​ക്ഷി​ണ​ ​മേ​ഖ​ലാ​ ​ഐ​ജി​യും​ ​റേ​ഞ്ച് ​ഡി​ഐ​ജി​യും​ ​മേ​ല്‍​നോ​ട്ടം​ ​വ​ഹി​ക്കും.​ ​നാ​ളെ​ ​മു​ത​ല്‍​ ​ന​വം​ബ​ര്‍​ 30​ ​വ​രെ​യു​ള്ള​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ല്‍​ ​എ​സ്.​പി​മാ​രാ​യ​ ​ആ​ര്‍.​ ​സു​കേ​ശ​ന്‍,​ ​ബി.​ ​കൃ​ഷ്ണ​കു​മാ​ര്‍​ ​എ​ന്നി​വ​ര്‍​ക്കാ​ണ് ​സ​ന്നി​ധാ​ന​ത്തെ​ ​ചു​മ​ത​ല.​ ​കെ.​എം.​ ​സാ​ബു​മാ​ത്യു,​ ​കെ.​എ​ല്‍.​ ​ജോ​ണ്‍​കു​ട്ടി​ ​എ​ന്നി​വ​ര്‍​ക്കാണ് ​പമ്ബയു​ടെ​ ​ചു​മ​ത​ല.​

Leave a Reply

Your email address will not be published. Required fields are marked *