സൗദിയില്‍ 20 ദിവസത്തേക്ക്​ കൂടി നിയന്ത്രണങ്ങള്‍ നീട്ടി

ജിദ്ദ: കോവിഡ്​ രണ്ടാം തരംഗത്തി​െന്‍റ ഭീഷണി ഒഴിവാക്കാന്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്​ കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം​ പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന്​ അവസാനിക്കേയാണ്​ ഇന്ന്​ രാത്രി 10 മുതല്‍ അടുത്ത 20 ദിവസത്തേക്ക്​ കൂടി ദീര്‍ഘിപ്പിച്ചത്​. രാജ്യത്തെ റെസ്​റ്റോറന്‍റ​ുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. പാഴ്​സലുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം പാടില്ല. പൊതുപരിപാടികള്‍ക്കുള്ള വിലക്ക്​ തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നതും തുടരും.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

ഒന്ന്​: സാമൂഹിക പരിപാടികളിലെ പരമാവധി ഒത്തുചേരലുകള്‍ 20 വ്യക്തികളില്‍ കവിയരുത്​.

രണ്ട്​: എല്ലാ വിനോദപരിപാടികളും നിര്‍ത്തുക

മൂന്ന്​: സിനിമാശാലകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, സ്വതന്ത്ര ഇന്‍ഡോര്‍ ഗെയിംസ്​ സ്ഥലങ്ങള്‍ അല്ലെങ്കില്‍ റസ്​റ്റോറന്‍റുകള്‍, ഷോപ്പിങ്​ സെന്‍ററുകളിലെ വിനോദ കേന്ദ്രങ്ങള്‍, കായിക (ജിം പോലെ) കേന്ദ്രങ്ങള്‍ എന്നിവ അടക്കുക.

നാല്​: റസ്​റ്റാറന്‍റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ അകത്തിരുന്ന്​ ഭക്ഷണം നല്‍കുന്നത്​ നിര്‍ത്തുക. സേവനം പാര്‍ലല്‍ നല്‍കുന്നതില്‍ പരിമിതപ്പെടുത്തുക.

ഇവന്‍റുകള്‍, മീറ്റിങുകള്‍, ഒത്തുച്ചേരല്‍, പാര്‍ട്ടികള്‍, ഖബറടക്ക ചടങ്ങുകള്‍ എന്നിവക്ക്,​ നേരത്തെ​ പുറത്തിറക്കിയ ഉത്തരവില്‍ സൂചിപ്പിച്ച മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ആരോഗ്യ മുന്‍കരുതല്‍ തീരുമാനങ്ങള്‍ അധികാരികളുടെ നിരന്തരമായ വിലയിരുത്തലിനും വിധേയമായിക്കും.

​കോവിഡ്​ വ്യാപനം തടയാന്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിന്​ പ്രഖ്യാപിച്ച പ്രസ്​താവനയുടെ തുടര്‍ച്ചയാണിത്​. തീരുമാനം 20 ദിവസം കൂടി തുടരും. ഫെബ്രുവരി 14 രാത്രി 10​ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കോവിഡ്​ സ്ഥിതിഗതികള്‍ വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിച്ച ശിപാര്‍ശയുടെ ഭാഗമാണ്​ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *