തിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിെന്റ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ വ്യാഴാഴ്ച ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുമായ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. 1000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
ഉച്ചക്ക് 12 മുതല്‍ ഒന്നുവരെയും വൈകീട്ട് ആറുമുതല്‍ 7.30 വരെയുമുള്ള സമയത്ത് എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാര്‍ അവരുടെ യാത്ര നേരത്തേ ക്രമീകരിച്ച് വരണം. ശംഖുംമുഖം ബീച്ച് മുതല്‍ ടെക്നിക്കല്‍ ഏരിയവരെയുള്ള കടകള്‍ ഈ സമയത്ത് തുറന്നുപ്രവര്ത്തിക്കാനോ മറ്റു വഴിയോര കച്ചവടങ്ങള്‍ നടത്താനോ പാടില്ല. എയര്‍പോര്‍ട്ട് യാത്രക്കാര്‍ വള്ളക്കടവ്- പൊന്നറപാലം – ബൈപാസ് റോഡ് വഴി പോകണമെന്നും കമീഷണര്‍ അറിയിച്ചു.
ഉപരാഷ്ട്രപതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ വസ്തുക്കള്‍ ഹാളിനുള്ളിലേക്ക് കൊണ്ടുവരരുത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കണം. തിരുവനന്തപുരം സിറ്റി പൊലീസിെന്റ മേല്പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്ബരുകളില്‍ അറിയിക്കാവുന്നതാണെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
