പി.​സി. ജോ​ര്‍​ജി​ന് മ​റു​പ​ടി പ​റ​യാ​ന്‍ സ​മ​യ​മി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന പി.​സി. ജോ​ര്‍​ജി​ന് മ​റു​പ​ടി പ​റ​യാ​ന്‍ സ​മ​യ​മി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ജോ​ര്‍​ജ് പ​ല​തും പ​റ​യും, ഇ​തി​നൊ​ന്നും മ​റ​പ​ടി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​ഡി​എ​ഫി​ല്‍ പി.ജെ. ജോസഫ്. സീറ്റിനായി കടുത്ത നിലപാെടടുക്കില്ല. യു‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി അല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ജിഹാദികള്‍ക്ക് ബന്ധമുള്ള യുഡിഎഫുമായി ഒരു ബന്ധവും വേണ്ട എന്നാണ് തീരുമാനമെന്നും പൂഞ്ഞാറില്‍ നിന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി. ബിജെപിയുമായി ചര്‍ച്ച തുടരുകയാണ് എന്നും ജോര്‍ജ് വെളിപ്പെടുത്തി.

‘യുഡിഎഫ് ഇപ്പോള്‍ ഒത്തിരി കുഴപ്പമാണ്. മുസ്‌ലിംലീഗ് ഒരു നല്ല രാഷ്ട്രീയകക്ഷിയാണ്. വര്‍ഗീയ വാദികളില്ലാത്ത മതേതരത്വമുള്ള തങ്ങളുടെ പാര്‍ട്ടിയാണ്. പക്ഷേ, ആ മുസ്‌ലിംലീഗ് പോലും ജിഹാദികളുടെ കൈയില്‍ അമര്‍ന്നിരിക്കുകയാണ്. കേരള രാഷ്ട്രീയം തന്നെ ജിഹാദികള്‍ കൈയടക്കാന്‍ വേണ്ടി യുഡിഎഫിനെയും ഓവര്‍കം ചെയ്തു പോകുകയാണ്. കോണ്‍ഗ്രിന്റെ നേതാക്കന്മാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ജിഹാദികളുടെ അനുവാദം വേണം. അപ്പോള്‍ ജിഹാദികള്‍ കേരളത്തില്‍ പിടിമുറുക്കാന്‍ കഴിയില്ല. അതു കൊണ്ട് ജിഹാദികള്‍ നേതൃത്വം കൊടുക്കുന്ന യുഡിഎഫുമായി ഒരു ബന്ധം വേണ്ട എന്നാണ് എന്റെ തീരുമാനം’ – ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *