ന്യൂഡല്‍ഹി : പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സി.സി.ടി.വി സ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഉത്തരവ് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കസ്റ്റഡി മര്‍ദ്ദനവും കൊലപാതകവും തടയുന്നതിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സി.സി.ടി.വി സ്ഥാപിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി ഇറക്കിയത്. എന്‍.ഐ.എ, സി.ബി.ഐ, ഇ.ഡി, ഡി.ആര്.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളോടാണ് സി.സി.ടി.വി കാമറ സ്ഥാപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നത്. പൗരാവകാശത്തില്‍ പെട്ടതാെണന്നും, അത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. രാത്രിയലടക്കം ദൃശ്യവും ശബ്ദവും െറക്കോര്‍ഡ് ചെയ്യുന്ന സംവിധാനങ്ങള്‍ ഉള്ള കാമറകള്‍ സ്ഥാപിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്ന് ആഴ്ച്ചക്കുള്ളില് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനുള്ള നടപടികള്‍ എവിടെവരെയായി എന്ന് വിശദീകരിച്ചുള്ള സത്യവാങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് റോഹിന്റണ്‍ നരിമാന് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനായി ഒരുമാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പണം നീക്കിവെക്കണം. നാല് മാസത്തിനുള്ളില്‍ സി.സി.ടി.വികള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ സമയം നീട്ടി നല്കി. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ 18 മാസം സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
