കൊച്ചി : ജാമ്യം നേടാന്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യം നേടിയിരുന്നത്. എന്നാല്‍ ഗുരുതര അസുഖം എന്നു പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളില്‍ കണ്ടതായി കോടതി പറഞ്ഞു. കോടതിയുടെ നിലപാട് പ്രതികൂലമായതോടെ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇബ്രാഹിം കുഞ്ഞ് പിന്‍വലിച്ചു.
ഹര്‍ജി പരിഗണിക്കവേ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപെട്ടു. പാലാരിവട്ടം പാലം അഴിമതി കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസില്‍ ആരോപണ വിധേയനാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം.
