ദോഹ: കോവിഡ് പ്രതിസന്ധിയിലും ഖത്തര്‍ എയര്‍വേസിന്റെ ചിറകുകള് തളര്‍ന്നില്ല . കോവിഡ് മൂലം മറ്റ് വിമാന കമ്ബനികള്‍ സര്‍വിസ് നിര്‍ത്തി വച്ചപ്പോള്‍ ഖത്തര്‍ എയര്‍വേസ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് 3.8 മില്യന്‍ യാത്രക്കാരെയാണ്. ഗ്രൂപ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
“എപ്പോഴും പ്രവര്ത്തിച്ചുകൊണ്ടിരിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതല്‍ ഇക്കാലയളവില്‍ 3.8 മില്യന്‍ ജനങ്ങളെയാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചത്. മറ്റ് കമ്ബനികള്‍ വിമാനങ്ങള്‍ നിര്‍ത്തിയിട്ട സമയത്താണ് ഇതെന്ന് ഓര്‍ക്കണം. കിട്ടുന്ന ഓരോ അവസരവും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എനെ കമ്ബനിക്ക് വരുമാനം എനിക്ക് കണ്ടെത്തണം. മറ്റ് കമ്ബനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയപ്പോഴും ആളുകള്‍ക്ക് യാത്ര മുടക്കാന്‍ പറ്റാതായി. ഇവര്‍ക്ക് തങ്ങള്‍ വാതിലുകള്‍ തുറന്നുകൊടുത്തു. അവരെയൊക്കെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഖത്തര്‍ എയര്വേസിനായതായും ബാകിര്‍ വ്യക്തമാക്കി .
മറ്റ് രാജ്യങ്ങളിലെ കമ്ബനികള്‍ തങ്ങളുടെ സര്‍ക്കാറില്‍ നിന്ന് മില്യന്‍ കണക്കിന് സാമ്ബത്തികസഹായമാണ് കോവിഡ് പ്രതിസന്ധികാലത്ത് സ്വന്തമാക്കിയത് . എന്നാല്‍ ഖത്തര്‍ എയര്‍വേസ് സ്വന്തം ഫണ്ടില്‍ നിന്നാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.മറ്റു എയര്‍ലൈനുകളേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ആഗോള കണക്ടവിറ്റി നല്കുന്ന വിമാന കമ്ബനിയെന്ന നേട്ടം അടുത്തിടെ ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയിരുന്നു . പ്രതിവാരം ആയിരത്തിലധികം സര്‍വിസുകളാണ് 130 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്ബനി നടത്തുന്നത് .
