കൊല്ലം : ഏരൂരില്‍ നിന്നും രണ്ടു വര്‍ഷം മുന്‍പ് കാണാതായ യുവാവ് കൊല്ലപ്പെട്ട നിലഖിയില്‍ പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് രണ്ട് വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത് . ഷാജി കൊല്ലപ്പെട്ടതാണെന്നും സംഭവത്തിന് പിന്നില്‍ മാതാവും സഹോദരനുമാണെന്നും വിവരം ലഭിച്ച പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു .തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. കുടുംബ വഴക്കിനിടെ ഷാജി അബദ്ധത്തില്‍ മര്‍ദ്ദനമേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. മരിച്ചതിന് ശേഷം ഇരുവരും ചേര്‍ന്ന് ഷാജിയുടെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.അതെസമയം അക്കാലത്ത് ഷാജിയെ കാണാനില്ലെന്ന പരാതി ഉയരുകയും പോലീസ് അന്വേഷണം ഉണ്ടാവുകയും ചെയ്തു .എന്നാല്‍ ഇയ്യാള് നാടുവിട്ടുവെന്ന് ഇരുവരും പോലീസിനെയും പരിസരവാസികളെയും വിശ്വസിപ്പിക്കുകയായിരുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ മൃതദേഹം ഇന്ന് പുറത്തെടുക്കില്ലെന്നും ബുധനാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നും പോലീസ് അറിയിച്ചു .
