തിരുവനന്തപുരം: എല്‍ഡിഎഫിന് തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങളെ തള്ളി കെ മുരളീധരന്. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ലെന്നും സിപിഐഎമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ലെന്നും കെ മുരളീധരന് പറഞ്ഞു.
സര്‍ക്കാരിനെതിരായിട്ടുള്ള ജനവികാരം ശക്തമായിട്ടുണ്ട്. സിപിഐഎമ്മില്‍ തന്നെ കാര്യായ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ വോട്ട് മാറ്റി ചെയ്തിട്ടുണ്ടെന്ന് എക്സിറ്റ് പോളില്‍ അവര്‍ പറയില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12 മുതല്‍ 16 വരെയാണ് യുഡിഎഫിന് പ്രവചിച്ച വോട്ട്. ഫലം വന്നപ്പോള്‍ 19 ആയി. ഈ സര്‍വേയും ഞങ്ങള്‍ ആ രീതിയിലേ കാണുന്നുള്ളൂവെന്നും മുരളീധര്‍ പറഞ്ഞു.
72 മുതല്‍ 80 വരെ സീറ്റ് യുഡിഎഫിന് കിട്ടുമെന്നും ഹരീഷ് പേരടി പറഞ്ഞു. മലബാര്‍ മേഖലയില്‍ കഴിഞ്ഞ തവണ മലപ്പുറത്തൊഴികെ യുഡിഎഫ് തകര്‍ന്നടിഞ്ഞു. എന്നാല്‍ ഇത്തവണ അതിനു മാറ്റമുണ്ടാവുമെന്നും കെ മുരളീധരന് പറഞ്ഞു.
