നാദാപുരം: ഉറങ്ങി കിടക്കുകയായിരുന്ന പിതാവിനെ മകന് കുത്തി കൊലപ്പെടുത്തി. മീത്തലെ മുടവന്തേരിയിലെ പറമ്പത്ത് സൂപ്പി(61)യാണ് മരിച്ചത്. മകന് മുഹമ്മദലി(31)യാണ് പിതാവിനെ കുത്തിയത്. അക്രമത്തിനിടയില്‍ മുഹമ്മദലിയുടെ കാലിന് വെട്ടേറ്റു. ഇയാള്‍ മാനസിക രോഗിയാണെന്ന് പറയുന്നു.സാരമായ പരുക്കുള്ള മുഹമ്മദലിയേയും സൂപ്പിയുടെ ഭാര്യ ജമീല,മകന് മുനീര്‍ എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകി വീട്ടില്‍ നിന്ന് കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ കാണുന്നത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നാലു പേരെയാണ്.എല്ലാവരേയും ചൊക്ലി ആശുപത്രിയിലെത്തിച്ചെങ്കിലും സൂപ്പി മരിച്ചിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് അനുമാനം. മുഹമ്മദലി അപകട നില തരണം ചെയ്തിട്ടുണ്ട്. മുനീറിന് കൈക്കാണ് വൈട്ടേറ്റത്. ജമീലയുടെ പരുക്ക് സാരമുള്ളതല്ല. ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കിലെ പീടിക തൊഴിലാളിയാണ് സൂപ്പി.
