ഉമ്മന്‍ ചാണ്ടി ഡല്‍ഹി ധര്‍ണയില്‍ നിന്നും വിട്ട് നിന്നു

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ മേഖലയോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഡല്‍ഹി ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ട് നിന്നു. നിന്ന് ഡിസിസി പുനസംഘടനയിലെ അതൃപ്തി മൂലമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹി യാത്ര റദ്ദാക്കിയത്. കേരളത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യം എ ഗ്രൂപ്പ് നേതാക്കള്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ കണ്ട് ആവശ്യപ്പെട്ടു എംഎം ഹസ്സന്‍, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മുകുള്‍ വാസ്‌നിക്കിനെ കണ്ടത്

നോട്ട് അസാധുവാക്കിയ പ്രശ്‌നത്തില്‍ ഡല്‍ഹിയില്‍ പോയി പ്രതിഷേധിക്കണമെന്ന നിര്‍ദേശം യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ച ഉമ്മന്‍ചാണ്ടി അവസാനനിമിഷമാണ് ഡല്‍ഹി യാത്ര റദ്ദാക്കിയത്. വയനാട്ടിലെ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഡല്‍ഹി യാത്രക്കില്ലാത്തതെന്നാണ് വിശദീകരണം.

അതേസമയം ഡിസിസി പുനസംഘടനയില്‍ ഉമ്മന്‍ചാണ്ടി വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പുനസംഘടനാ ലിസ്റ്റില്‍ പ്രതീക്ഷിച്ച കൊല്ലം ജില്ല പോലും ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് സൂചന. കെപിസിസി എഐസിസി പുനസംഘടനയില്‍ അര്‍ഹമായ പ്രതിനിധ്യം ലഭിച്ചില്ലെങ്കില്‍ അണികളെ ഒപ്പം നിര്‍ത്തുക എ ഗ്രൂപ്പിന് ബുദ്ധിമുട്ടിലാകും. ഈ സാഹചര്യത്തില്‍ സംഘടനതെരഞ്ഞെടുപ്പ് എന്ന ആവശ്യം ശക്തമാക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *