തെറ്റായ സത്യവാങ്മൂലം: അരവിന്ദ് കേജരിവാളിന് ജാമ്യം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം ലഭിച്ചു. മെട്രോപ്പോളിറ്റന്‍ മജിസ്‌ട്രേട്ട് ആശിഷ് ഗുപ്തയാണ് 10000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി കേജരിവാള്‍ കോടതിയില്‍ നേരിട്ടു ഹാജരായി. കേസ് ഏപ്രില്‍ ഏഴിനു വീണ്ടും പരിഗണിക്കും.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെറ്റായ മേല്‍വിലാസം നല്‍കിയെന്നു ചൂണ്ടിക്കാട്ടി നീരജ് സക്‌സേനയും അനുജ് അഗര്‍വാളുമാണ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *