മോഡി മറുപടി പറഞ്ഞാല്‍ മതിയെന്ന് ലാലു യാദവ്

പാറ്റ്‌ന: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സഹാറ ഗ്രൂപ്പില്‍ നിന്നും മോഡി 40 കോടി രൂപ സ്വീകരിച്ചുവെന്നാണ് രാഹുല്‍ ഉന്നയിച്ച ആരോപണം. ഇതിന് മോഡി ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറയണമെന്നും യാദവ് ആവശ്യപ്പെട്ടു.

ഗാര്‍ഡാനിബാഗില്‍ സംഘടിപ്പിച്ച ധര്‍ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലാലു യാദവ്. നോട്ട് പിന്‍ വലിക്കലിനെതിരെയായിരുന്നു ധര്‍ണ.

രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്‍കാത്തത് എന്തുകൊണ്ടാണ്? ഇത്രയും ഗുരുതരമായ ആരോപണത്തോട് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് എന്നും യാദവ് ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ അദ്ദേഹത്തിനെതിരെ മോഡി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്നും ലാലു യാദവ് വെല്ലുവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *