തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരല്ലെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അത്രകണ്ട് രൂക്ഷമാണ്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം.ശരാശരി പ്രതിപക്ഷമായാല് പോര.ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസിയെ തകര്‍ത്തത് ഇടതുസര്‍ക്കാരാണെന്നും മുന്‍ ഗതാഗതമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
സെസ് നിര്‍ത്തലാക്കിയത് സര്‍ക്കാര്‍ കാണിച്ച വലിയ തെറ്റാണ്.നോട്ടുക്ഷാമവും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം വിശദമാക്കി.കേരളത്തില്‍ പ്രതിപക്ഷമില്ലെന്നും സിപിഐഎം തന്നെയാണ് ഭരണപക്ഷവും പ്രതിപക്ഷവുമെന്ന കെ.മുരളീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യുഡിഎഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറികള്‍ ആരംഭിച്ചത്.
