കേരളത്തിലെ കോഗ്രസിലെ തര്‍ക്കം അവര്‍ തന്നെ തീര്‍ക്കുമെന്നും അവരെ ഉപദേശിക്കേണ്ട കാര്യം മുസ്്‌ലിം ലീഗിനില്ലെന്നും പി.കെ.കുഞ്ഞാലികുട്ടി. തര്‍ക്കങ്ങള്‍ മാറ്റിവച്ച് ജനകീയ പ്രശ്്‌നങ്ങള്‍ ഏറ്റെടുക്കാന്‍ യു.ഡി.എഫ് മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  കേരളത്തില്‍ കഴിഞ്ഞ ആറുമാസം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം അത്ര മോശമൊന്നുമായിരുന്നില്ല. നോട്ട് പ്രതിസന്ധിയും അരിക്ഷാമവുമുള്‍പ്പടെയുള്ള പ്രശ്്‌നങ്ങളില്‍ ജനങ്ങള്‍ വലയുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത് പരിഹരിക്കാതെ സമരം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് ജനകീയ പ്രശ്്‌നങ്ങളില്‍ ഇടപെടാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന സുപ്രീംകോടതിയുടെ വിധി മുസ്്‌ലിം ലീഗിനെ ആശങ്കപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മതത്തെയും ജാതിയെയും രാഷ്ട്രീയലാഭത്തിനും തെരഞ്ഞെടുപ്പ് നേട്ടത്തിനുമായി ഉപയോഗപ്പെടുത്തുന്ന പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്കാണ് സുപ്രീം കോടതി വിധി ആശങ്കയുണ്ടാക്കുന്നത്. മതത്തെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ രാജ്യത്ത് നിയമമുണ്ട്.  ഇത് പാലിക്കാത്ത പാര്‍ട്ടികള്‍ക്കാണ് കോടതി വിധി ബാധകമാകുന്നത്. ഇക്കാര്യത്തില്‍ കോടതി വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *