മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ ഇരട്ടിയാക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വന്‍ ആനുകൂല്യങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, 12,000 രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ എന്നിവരുടെ പെന്‍ഷനില്‍ വന്‍ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ വരുമാനപരിധി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മുമ്പ് 60,000 രൂപയായിരുന്ന വരുമാന പരിധി ഒരു ലക്ഷത്തിലേക്കും ഭിന്നശേഷിക്കാരുടെ പരിധി 75,000ലേക്കും ഉയരും. എല്ലാ വിഭാഗക്കാരുടെയും പെന്‍ഷന്‍ ഏറ്റവും കുറഞ്ഞത് 1000 രൂപയായും ഉയര്‍ത്തി. മുതിര്‍ന്ന പൗരന്‍മാരില്‍ 60–69 വയസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള വാര്‍ധക്യ പെന്‍ഷന്‍ 1000 രൂപയില്‍നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിച്ചു. ഫലത്തില്‍ 100 ശതമാനം വര്‍ധനവ്. 70 വയസിന് മുകളിലുള്ളവരുടെ പെന്‍ഷന്‍ 2500 രൂപയായും ഉയര്‍ത്തി. നേരത്തെ, ഇത് 1500 രൂപയായിരുന്നു. ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും സമാന പെന്‍ഷന്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *