എം എല്‍ എ കോടതിയില്‍ പണം കെട്ടി

മഞ്ചേരി : മഞ്ചേരി സബ് കോടതി  വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ കോടതിയില്‍ പണം കെട്ടിവെച്ചു.  മഞ്ചേരി മാലാങ്കുളം വാഴത്തോട്ടത്തില്‍ സി പി ജോസഫ് (95)ന്റെ പരാതിയിലാണ് എം എല്‍ എ ഫെബ്രുവരി രണ്ടിനകം കോടതിയില്‍ ഹാജരാക്കണമെന്ന് സബ് ജഡ്ജ് കെ പി പ്രദീപ് ഉത്തവിട്ടത്.  ഇതിന്റെ അടിസ്ഥാനത്തില്‍  അഭിഭാഷകനായ പി എം സഫറുള്ള മുഖേന 2,22,804 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പരാതിക്കാരന്റെ ഉടമസ്ഥതയില്‍ മാലാങ്കുളത്തുള്ള റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നും പി വി അന്‍വര്‍ റോഡിനായി സ്ഥലം വാങ്ങിയിരുന്നു.   എന്നാല്‍ ജെ സി ബി ഉപയോഗിച്ച് വഴി വെട്ടിയപ്പോള്‍ കൂടുതല്‍ സ്ഥലമെടുക്കുകയും പരാതിക്കാരന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുകയും ചെയ്തു.  ഇത് കരിങ്കല്ല് കൊണ്ട് കെട്ടി ശരിയാക്കിത്തരാമെന്ന് എം എല്‍ എ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല.  തുടര്‍ന്ന് 2008ല്‍ ജോസഫ് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ചേരി സബ് കോടതിയെ സമീപിക്കുകയായിരുന്നു.  2014 ഓഗസ്റ്റ് 14ന് പരാതിക്കാരന് അനുകൂലമായ വിധി ലഭിച്ചു. ഈ തുകയില്‍ 2016 ഒക്‌ടോബര്‍ 27ന് മുമ്പ് പലപ്പോഴായി 19 ലക്ഷം രൂപ അന്‍വര്‍ കോടതിയില്‍ കെട്ടിവെച്ചിരുന്നു.  ഇതില്‍ ബാക്കിയുള്ള തുക അടയ്ക്കാത്തനാണ് വാറണ്ട് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *