തിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് അണ്ടല്ലൂര്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പാര്‍ട്ടികളും ഉത്തരവാദികളാണെന്ന് സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കുന്നതിനു സര്‍വകക്ഷി യോഗം എടുത്ത തീരുമാനങ്ങള്‍ ഇരു പാര്‍ട്ടികളും മറക്കുകയാണെന്നും കാനം കുറ്റപ്പെടുത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണെന്നും കാനം ഓര്‍മ്മിപ്പിച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയ ശേഷമേ ജനങ്ങളെ അറിയിക്കേണ്ടതുള്ളൂ എന്ന നിലപാട് ശരിയല്ലെന്നു പറഞ്ഞ കാനം കേന്ദ്ര വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
