ഹൈദരാബാദ്: രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ കള്ളനോട്ടുകളുടെ പ്രചാരണം ഇല്ലാതായെന്ന് സാന്പത്തിക വിദഗ്ധന്‍ അനില്‍ ബോകില്‍. നോട്ടുകള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചത് അനില്‍ ബോകിലാണെന്നാണ് പറയപ്പെടുന്നത്.
നോട്ട് നിരോധനത്തിലൂടെയുള്ള ഫലങ്ങളെ കുറിച്ച് സംസാരിക്കാന്‍ കുറച്ചു നാളുകള്‍ കൂടി വേണ്ടിവരും. എന്നാല്‍ ഭീകരവാദത്തിനും മനുഷ്യക്കടത്തിനും വന്‍ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ജൂണിയര്‍ ചേംബര്‍ ഇന്‍ര്‍നാഷണലിന്റെ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥ ക്രാന്തി സന്സ്ഥാന് എന്ന പേരില്‍ സാന്പത്തിക ഉപദേശങ്ങള്‍ നല്കുന്ന ചില ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അനില്‍ ബോകില്‍. അനില്‍ ബോഗില് തന്റെ തിയറിയായ അര്‍ദ്ധ ക്രാന്തിയില്‍ 500, 1000 എന്നിവ പിന്‍വലിച്ച് കള്ളപ്പണം എന്ന പ്രശ്നത്തെ തടയാം എന്ന് പറയുന്നുണ്ട്.
