കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏകപാര്‍ട്ടി സിപിഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. പുസ്തകം കത്തിക്കുന്നത് ഫാസിസമാണ്. സിപിഎമ്മിലാണ് സംവാദത്തിന് ഇടമുള്ളത്. ആ വേദി ഇതേവരെ പാര്‍ട്ടി അടച്ചുകളഞ്ഞിട്ടില്ല. ഇത്തരത്തില്‍ സംവാദത്തിന് വേദിയൊരുക്കാത്തവര്‍ ഫാസിസ്റ്റുകളാണ് എം.മുകുന്ദന്‍ പറഞ്ഞു
ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ കല്‍ബുര്‍ഗിമാര്‍ ഉണ്ടാകാത്തതെന്നും എഴുത്തുകാര്‍ക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെയാണെന്നും എം.മുകുന്ദന്‍ പറഞ്ഞു.
