ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയുണ്ടായ സാന്പത്തീക പ്രതിസന്ധി അവസാനിച്ചതായി ധനകാര്യ സെക്രട്ടറി. നിലവില്‍ ആഴ്ചയില്‍ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 24,000 രൂപയാക്കി നിജപ്പെടുത്തിയത് ഒഴികെ മറ്റെല്ലാ നിയന്ത്രണങ്ങളും നീക്കി കഴിഞ്ഞതായി ശക്തികാന്ത് ദാസ് അറിയിച്ചു.
ഇപ്പോഴുള്ള നിയന്ത്രണങ്ങളും താത്കാലികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ടുകളുടെ വിതരണവും നിയന്ത്രണവും റിസര്‍വ് ബാങ്കിന്റെ ചുമതലയിലാണെന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി പരിമിതപ്പെടുത്തിയത് ഉടന്‍ പിന്‍വലിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
എന്നാല്‍ മാസം ഒരു ലക്ഷം രൂപ പിന്‍വലിക്കുന്നവരുടെ എണ്ണം കുറവാണ്. അതുകൊണ്ടുതന്നെ പ്രായോഗിക തലത്തില്‍ എല്ലാ നിയന്ത്രണങ്ങളു നീങ്ങിയതായി അദ്ദേഹം പറഞ്ഞു. ഇതോടെ നോട്ട് അസാധുവാക്കലിന് ആരംഭിച്ച സാന്പത്തീക പ്രതിസന്ധി ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നോട് അസാധുവാക്കിയതു നിമിത്തമുണ്ടായ നോട്ടു പ്രതിസന്ധി 90 ദിവസത്തിനുള്ളില്‍ അവസാനിച്ചതായും, ഇതു വലിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
