തിരുവനന്തപുരം: പൊതുവിപണിയില്‍ വില വര്‍ധിക്കുന്നതിനാല്‍ വിവിധയിനം അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കാനും ആവശ്യമുള്ളയിടങ്ങളില്‍ പ്രത്യേകമായി അരിക്കടകള്‍ തുടങ്ങാനും നടപടി സ്വീകരിച്ചതായി സെപ്ലെകോ എം.ഡി: എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു.
പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളം അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കായി ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ നെല്ല് ഉല്‍പ്പാദനത്തെ വരള്‍ച്ച ബാധിച്ചതിനാല്‍ ജയഅരിയുടെ വില വര്‍ധിച്ചു. എങ്കിലും വടക്കന്‍ കേരളീയര്‍ക്ക് പ്രിയമുളള കുറുവ അരി എല്ലായിടത്തും ലഭ്യമാക്കാനായി. കുറുവ കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിലും സപ്െളെകോ ടെന്‍ഡര്‍ മുഖേന തികയാതെ വരുമ്ബോള്‍ എഫ്സിഐയില്‍ നിന്നു വരുത്തിച്ചും പച്ചരി കിലോയ്ക്ക് 23 രൂപ നിരക്കില്‍ ലഭ്യമാക്കുന്നു.
ജയ, മട്ട അരിക്കായി ജനുവരി മുതല്‍ ഇതുവരെ നാലു ടെന്‍ഡറുകള്‍ നടത്തി രാജ്യം ഒട്ടാകെയുളള ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍നിന്നു 5.6 ലക്ഷം ക്വിന്റല്‍ ജയ അരിയും 5.4 ലക്ഷം ക്വിന്റല്‍ മട്ട അരിയും വാങ്ങി. പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ കുട്ടനാടന്‍ മട്ടഅരി കിലോഗ്രാമിന് 33 രൂപ നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്.
ഉത്തരേന്ത്യയിലെ കടുത്ത വരള്‍ച്ചയില്‍ കരിമ്ബ് കൃഷി നശിച്ചതിനാല്‍ പഞ്ചസാരവില രാജ്യത്തുടനീളം വര്‍ധിച്ചിട്ടുണ്ട്. സിവില്‍ സെപ്ലെസ് കോര്പ്പറേഷന് നാല്‍പ്പത് രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന പഞ്ചസാര, കിലോയ്ക്ക് 22 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഏകദേശം 40000 ക്വിന്റല്‍ പഞ്ചസാര കിലോയ്ക്ക് ഓരോ മാസവും വന്‍തുക നഷ്ടം സഹിച്ചാണെങ്കിലും വിതരണം ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. സപ്െളെകോ, സബ്സിഡി നിരക്കില്‍ നല്‍കിവരുന്ന ചെറുപയര്‍, കടല, വന്‍പയര്‍, മുളക്, മല്ലി, ഉഴുന്ന്, തുവരപ്പരിപ്പ്, തുടങ്ങിയവയെല്ലാം വിപണനകേന്ദ്രങ്ങളില് പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്.
സെപ്ലെകോ വിലവിവര പട്ടിക ചുവടെ:
(കാര്‍ഡൊന്നിന് അഞ്ച് കിലോഗ്രാം സബ്സിഡി നിരക്കില്‍, അഞ്ച് കിലോയ്ക്ക് മുകളില്‍ വാങ്ങുന്നതിനുള്ള നിരക്ക് എന്ന ക്രമത്തില്‍) പച്ചരി 23 രൂപ, 26.50രൂപ, പുഴുക്കലരി 25 രൂപ, 26.50 രൂപ, മട്ട 24 രൂപ, 34.50 രൂപ, ജയ (ആന്ധ്ര 25 രൂപ, 37 രൂപ, ജയ (ആന്ധ്ര ഒഴികെ) 25 രൂപ, 33 രൂപ, കുട്ടനാടന്‍ മട്ട അരി 33 രൂപ, കുറുവ 25 രൂപ, 33 രൂപ, പഞ്ചസാര 22 രൂപ, 40.50 രൂപ.
