16കാരിയെ പീഡിപ്പിച്ച സംഭവം:പള്ളി വികാരി കുറ്റം സമ്മതിച്ചു

പേരാവൂര്‍: പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ വൈദികന്‍ കുറ്റം സമ്മതിച്ചു.  കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ(48)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. പ്രസവം മറച്ചുവെച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണം തുടങ്ങി. സമാനസംഭവങ്ങള്‍ മുമ്പ് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.
അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൃശ്ശൂര്‍ ചാലക്കുടിയില്‍ നിന്നാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. റോബിന്റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. ഇരുപത് ദിവസം മുന്‍പ് കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആസ്പത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം ആസ്പത്രി അധികൃതര്‍ മൂടിവച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു.

പോലീസ് അന്വേഷണത്തില്‍ കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തില്‍നിന്ന് കണ്ടെത്തി. തിങ്കളാഴ്ച്ച വൈകീട്ടോടെ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള അനാഥാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *