എയര്‍ ഇന്ത്യ നഷ്ടത്തില്‍ തന്നെയെന്ന് സിഎജി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ നഷ്ടത്തില്‍ തന്നെയെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ലാഭത്തിലായിരുന്നുവെന്ന എയര്‍ ഇന്ത്യയുടെ വാദം തെറ്റായിരുന്നുവെന്നാണ് ഇതിലൂടെ സിഎജി വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 6,415 കോടിയായതായി സിഎജിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

20152016 കാലഘട്ടത്തില്‍ 325 കോടി രൂപയുടെ നഷ്ടം എയര്‍ ഇന്ത്യക്ക് ഉണ്ടായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഇക്കാലയളവില്‍ 105 കോടി രൂപ ലാഭമുണ്ടാക്കിയെന്നായിരുന്നു എയര്‍ ഇന്ത്യയുടെ അവകാശവാദം.

ജീവനക്കാര്‍ക്ക് പഞ്ചനക്ഷത്ര സൗകര്യമാണ് കമ്ബനി നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഡല്‍ഹി സ്‌റ്റേഷനടുത്ത് ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കുന്നതിനായി 119 കോടിയാണ് 20122016 വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യ ചിലവഴിച്ചത്. എന്നാല്‍ സിഎജിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *