ഉപതെരഞ്ഞെടുപ്പ് ജയം: ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് മമത
കൊല്‍ക്കത്ത: ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് ജനങ്ങളുെട വിജയമാണ്. വികസനമാണ് ബംഗാളില്‍ ജയിച്ചിരിക്കുന്നത്. ധാര്‍ഷ്ട്യം ബംഗാളില്‍ വിലപോകില്ല. ജനങ്ങള്‍ ബി.ജെ.പിയെ തിരസ്കരിച്ചുവെന്നും മമത പറഞ്ഞു. ജനങ്ങളോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുകയാണ്. ഇതിനെതിരായ ജനവിധി കൂടിയാണ് ബംഗാളില്‍ ഉണ്ടായതെന്ന് പൗരത്വ രജിസ്റ്റര്‍ പരാമര്‍ശിച്ച് മമത വ്യക്തമാക്കി. കലിയഗഞ്ച്, Read More …
