പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച് ചിന്തിക്കരുതെന്ന് മോദി
ന്യൂഡല്‍ഹി: പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച് ചിന്തിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മക പ്രതിപക്ഷമായി സഭാ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്‍െറ പങ്കിനെ സര്‍ക്കാര്‍ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരോടൊപ്പം എല്ലാവരുടെയും വികസനമെന്നതാണ് എന്‍.ഡി.എ സര്‍ക്കാറിന്‍െറ നയം. പാര്‍ലമെന്റില്‍ കൂടുതല്‍ വനിതാ അംഗങ്ങള്‍ എത്തിയതില്‍ സന്തോഷമുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ എം.പിമാര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. Read More …
