മരുമകള്‍ക്ക് നിത അംബാനിയുടെ സമ്മാനം,​ ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണം

മുംബയ്: രാജ്യം കണ്ട ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേത്. മുംബയിലെ ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന വിവാഹ ചടങ്ങുകള്‍ പ്രമുഖരടക്കം പങ്കെടുത്തിരുന്നു. മാര്‍ച്ച്‌ 9നാണ്, ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന ശ്ലോക മേത്തയെ ആകാശ് താലി ചാര്‍ത്തിയത്. വിവാഹത്തന് നിത അംബാനി മരുമകള്‍ക്കു സമ്മാനമായി നല്‍കിയത് 300 Read More …

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന

ല​​​ണ്ട​​​ന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന. ബ്രെക്സിറ്റ് കരാറുകളുടെ തുടര്‍ നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് തെരേസാ മേ രാജിക്ക് ഒരുങ്ങുന്നത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ തേരേസാ മേയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി ബ്രെക്‌സിറ്റ് നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുക്കുന്ന പ്രമേയം 302 നു Read More …

പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും, സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. സുപ്രധാന പ്രസ്‌താവന ഉണ്ടാകുമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്.തിരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഇതാദ്യമാണെന്നാണ് വിവരം. ഇത് അസാധാരണ നടപടിയാണെന്നും വിവരമുണ്ട്.

വിജയ് മല്യയുടെ 1000 കോടി മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ കോടതി ഉത്തരവ്

മുംബൈ: കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 1000 കോടി മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ കോടതി ഉത്തരവിട്ടു.കള്ളപ്പണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പിഎംഎല്‍എ കോടതി പ്രത്യേക ജഡ്ജി എംഎസ് ആസ്മിയുടേതാണ് ഉത്തരവ്. ചൊവാഴ്ചയിലെ ക്ലോസിങ് നിലവാരപ്രകാരം യുണൈറ്റഡ് ബ്രീവറീസിന്റെ ഓഹരി വില രണ്ടുശതമാനമുയര്‍ന്ന് 1,347.90ലാണ് ക്ലോസ് ചെയ്തത്. Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. 23,960 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,995 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്?; ബിജെപി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജനപക്ഷം ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പി സി ജോര്‍ജ് ബിജെപി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന നേതാക്കളുമായും ജോര്‍ജ് ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുതിയ രാഷ്ട്രീയനീക്കത്തില്‍ പ്രതികരിക്കാന്‍ പി സി ജോര്‍ജ് തയ്യാറായിട്ടില്ല. മുന്നണി പ്രവേശനത്തിന്റെ Read More …

എംഎല്‍എമാര്‍ ജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് ചെലവ് ഈടാക്കാന്‍ ഹര്‍ജി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാര്‍ ജയിച്ചാല്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് വേണ്ടിവരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഇവരില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകനാണ് ഹര്‍ജിക്കാരന്‍. വീണ ജോര്‍ജ്, എ. പ്രദീപ് കുമാര്‍, പി.വി. അന്‍വര്‍, എ.എം. ആരിഫ്, സി. ദിവാകരന്‍, അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍, ഹൈബി ഈഡന്‍, ചിറ്റയം Read More …

മോദിയുടെ പതിനഞ്ചു ലക്ഷം പോലൊരു തട്ടിപ്പാണ് രാഹുലിന്റെ ന്യായ് പദ്ധതി: തോമസ് ഐസക്

അധികാരത്തിലെത്തിയാല്‍ എത്തിയാല്‍ രാജ്യത്തെ പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നടത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച്‌ ടി.എം തോമസ് ഐസക്. നാട്ടിലെ പാവങ്ങള്‍ക്ക് ഏതു രൂപത്തിലായാലും സഹായം നല്‍കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അപ്രായോഗികമായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ വഞ്ചിക്കരുതെന്നും പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉഡായിപ്പു തന്ത്രങ്ങളുമായി ഇറങ്ങുകയാണ് കോണ്‍ഗ്രസും Read More …