മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം : ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമത്തില്‍ സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേരള സ്‌റ്റേറ്റ ടെംപിള്‍ എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജ്ജിയിലാണ് നടപടി. മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കല്‍ അനിശ്ചിതമായി വൈകിയ സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.

കുരങ്ങുപനി ; വയനാട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഊര്‍ജ്ജിതപ്പെടുത്തി

കല്‍പ്പറ്റ: കുരങ്ങുപനി വയനാട്ടില്‍ സ്ഥിതികരണം നടത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി ജില്ലാ ഭരണകൂടം . കണട്രോള്‍ റൂം കളക്‌ട്രേറ്റില്‍ തുറന്നതിനു പിന്നാലെ വിവിധ വകുപ്പുകളെ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഒപ്പം രോഗം പടരാതിരിക്കാനുള്ള .മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യങ്ങള്‍ക്കും തീരുമാനമായി .പഞ്ചായത്തുകള്‍ തോറും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഒപ്പം രോഗസാധ്യതയുള്ള മേഖലകളിലെ Read More …

യുവതീപ്രവേശനം നിലവില്‍ സാധ്യമല്ല; സൗകര്യമൊരുക്കാന്‍ ഒരു വര്‍ഷം സമയമെടുക്കുമെന്ന് നിരീക്ഷണ സമിതി

നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു വര്‍ഷം എങ്കിലും വേണ്ടി വരും. പമ്ബ മുതല്‍ സന്നിധാനം വരെ പൊലീസ് സുരക്ഷയും സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്. പ്രളയത്തില്‍ പമ്ബയ്ക്കുണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ സമയമെടുക്കുമെന്നും നിരീക്ഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് Read More …

പ്രിയങ്കയ്ക്ക് വെല്ലുവിളി,​ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കും

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ നിന്ന് തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച വാര്‍ത്ത ബി.ജെ.പിയുടെ ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വാരാണസി ഉള്‍പ്പെട്ട കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല കോണ്‍ഗ്രസ് പ്രിയങ്കാഗാന്ധിയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് മോദി വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി തേടുമെന്നുള്ള വാര്‍ത്ത പുറത്തുവരുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയിലും Read More …

ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ഉള്‍പ്പെടുത്തി നവോത്ഥാന സമിതി വിപുലീകരിക്കുമെന്ന് വെളളാപ്പള്ളി

തിരുവനന്തപുരം: ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളപ്പള്ളി നടേശന്‍. വനിതാമതിലിന്‍റെ തുടര്‍ച്ച തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. താലൂക്ക് തലം മുതല്‍ സംസ്ഥാന തലം വരെ നവോത്ഥാന സമിതികള്‍ രൂപീകരിക്കും. ഇതിനായി ഒമ്ബതംഗ സെക്രട്ടേറിയറ്റിന് രൂപം നല്‍കും. നവോത്ഥാന സമിതിയില്‍ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെയും ഉള്‍പ്പെടുത്താനും Read More …

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി

സൗദി അറേബ്യ : 16 മാസമായി ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി. 18 വര്‍ഷത്തെ സൗദി വാസത്തിനിടെ ഇസ്‌ലാം മതം സ്വീകരിച്ച തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ചക്കിങ്ങല്‍ മോഹനന്റെ (55) മൃതദേഹമാണ് ബന്ധുക്കളുടെ അനുമതിയോടെ റിയാദില്‍ ഖബറടക്കിയത്. റിയാദിലെ ഷിഫയില്‍ ജോലി ചെയ്തിരുന്ന മോഹനന്‍ 2017 ഒക്ടോബറില്‍ വീണു പരുക്കേറ്റതായാണ് ആശുപത്രി Read More …

ലോക്സഭാ തെരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഫെബ്രുവരിയോടെ തയ്യാറാവുമെന്ന് കെ.സുരേന്ദ്രന്‍

തൃശ്ശുര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഫെബ്രുവരി രണ്ടാം വാരത്തോടെ തയ്യാറാവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ആകെയുള്ള ഇരുപത് ലോക്‌സഭാ സീറ്റുകളില്‍ പതിനെട്ട് എണ്ണത്തിലും എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയുണ്ട്. മലപ്പുറം, പൊന്നാനി സീറ്റുകളില്‍ ജയിക്കാമെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിഡിജെഎസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എന്‍ഡിഎയിലോ ബിജെപിയിലോ സീറ്റിനായി Read More …

സൈനയ്ക്കും ജയം, ക്വാര്‍ട്ടറില്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൈന നെഹ്‍വാല്‍. ഇന്തോനേഷ്യയുടെ ഫിറ്റ്റിയാനിയെ നേരിട്ടുള്ള ഗെയിമുകളില്‍ 21-17, 21-15 എന്ന സ്കോറിനാണ് സൈനയുടെ വിജയം. 43 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈനയുടെ വിജയം. സൈനയ്ക്ക് ക്വാര്‍ട്ടറില്‍ പോണ്‍പാവിയാണ് എതിരാളി. അകാനെ യാമഗൂച്ചിയെയാണ് താരം കീഴടക്കിയത്. അതേ സമയം ഡെന്മാര്‍ക്കിന്റെ ജോഡികളോട് കീഴടക്കി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം Read More …