ശബരിമല വിഷയം; വിശ്വാസപ്രമാണങ്ങളില്‍ കോട്ടം തട്ടാതെ നിലപാടുമായി സിപിഎം

ശബരിമലയിലെ ഇപ്പോഴത്തെ വിവാദങ്ങളും സംഘര്‍ഷങ്ങളും സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാറിനും പറ്റിയ വീഴ്ചയുടെ ഫലമാണെന്ന് കരുതുന്നവരാണ് കേരളത്തിലെ ജനങ്ങളില്‍ നല്ലൊരു വിഭാഗവും. പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി വിശ്വാസ പ്രമാണങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിച്ചാല്‍ പുതിയ കാലത്ത് ‘പണി’ കിട്ടുമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടി അനുഭാവികള്‍ സി.പി.എമ്മില്‍ തന്നെ നിരവധിയുണ്ട്. പാര്‍ട്ടി വോട്ട് ബാങ്കില്‍ കടുത്ത അതൃപ്തി ഉണ്ടെന്ന് അറിഞ്ഞിട്ടും സി.പി.എമ്മും Read More …

അറസ്‌റ്റ് കൊണ്ട് ഞങ്ങളെ തടയാമെന്ന് പിണറായി കരുതേണ്ട: രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. കെ.സുരേന്ദ്രനെയും കുറച്ച്‌ ബി.ജെ.പി നേതാക്കളെയും അറസ്‌റ്റ് ചെയ്‌തത് കൊണ്ട് കേരളത്തിലെ ജനമുന്നേറ്റത്തെ തടുക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി എപ്പോഴും അയ്യപ്പഭക്തന്മാര്‍ക്കൊപ്പമാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വയ്‌ക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ശബരിമല Read More …

‘ശബരിമലയില്‍ സ്ത്രീപ്രവേശനം പ്രശ്‌നമല്ലെന്ന് പറഞ്ഞിട്ടില്ല; വാക്കുകള്‍ വളച്ചൊടിച്ചു’ : നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശ്രീധരന്‍ പിള്ള

ശബരിമല :  സ്‌ത്രീ പ്രവേശനമല്ല കമ്മ്യൂണിസ്‌റ്റുകാരാണ് ശബരിമലയിലെ പ്രശ്‌നം എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്‌താവനയില്‍ വീണ്ടും അദ്ദേഹത്തിന്റെ തിരുത്ത്. ശബരിമല സ്‌ത്രീപ്രവേശനത്തിനെതിരല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ശ്രീധരന്‍ പിള്ള ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ‘ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നം.സ്‌ത്രീ പ്രവേശനമല്ല. ശബരിമല തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് Read More …

പൂജാരിമാരുടെ വസ്ത്രധാരണം വാക്കുകള്‍ വിഷമമായെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് മന്ത്രി സുധാകരന്‍

ആലപ്പുഴ: തന്ത്രിമാരുടെയും പൂജാരിമാരുടെയും വസ്ത്രധാരണം സംബന്ധിച്ച്‌ താന്‍ പറഞ്ഞത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്ന് ജി. സുധാകരന്‍. പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ശബരിമലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ചിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ അഭിപ്രായത്തെയും മന്ത്രി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന ആരോപണം Read More …

സാമ്ബത്തിക ക്രമക്കേട് നടത്തിയ നിസ്സാന്‍ മേധാവി കാര്‍ലോസ് ഗോന്‍ അറസ്റ്റില്‍

ടോക്യോ: നിസ്സാന്‍ മോട്ടോര്‍ കമ്ബനിയുടെ ചെയര്‍മാന്‍ കാര്‍ലോസ് ഗോന്‍ ജപ്പാനില്‍ അറസ്റ്റിലായി. സാമ്ബത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിലാണ് നടപടി. കമ്ബനിയുടെ ഡയറക്ടര്‍ ഗ്രെഗ് കെല്ലിയും അറസ്റ്റിലായിട്ടുണ്ട്. കമ്ബനിയുടെ പണവും ആസ്തികളും വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചത് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കാര്‍ലോസ് ഗോനെ പുറത്താക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കമ്ബനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വ്യാഴാഴ്ച Read More …

പി. മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച പ്രതിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരില്‍ തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. കേസില്‍ ആദ്യം അറസ്റ്റിലായ സുധീഷിന്റെ വീടിന് നേരയാണ് ആക്രമണം. കേസില്‍ പ്രതിയായ രമേശിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. കൂടാതെ കേസില്‍ പ്രതിയായ മറ്റൊരാളുടെ വീട് Read More …

നിരോധനാജ്ഞ ലംഘിക്കണോയെന്നത് കൂടിയാലോചിച്ച്‌ തീരുമാനിക്കും ; ബെന്നി ബെഹനാന്‍

പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് രാജാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നിരോധനാജ്ഞ ലംഘിക്കണോയെന്നത് കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും സിപിഐഎമ്മും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിച്ച്‌ ഭക്തര്‍ക്ക് സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍; പി കെ കുഞ്ഞാലിക്കുട്ടി സൗകര്യം വിലയിരുത്താന്‍ ഉപദേശക സമിതി യോഗം ചേരും

മലപ്പുറം: കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ 5ന് പുനരാരംഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി.  ഡിസംബര്‍ 5ന് രാവിലെ 11.30ന് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് കരിപ്പൂരില്‍ ഇറങ്ങുമെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചതായി എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു. റണ്‍വേ Read More …