ശമ്ബളം തരില്ലെന്ന് പറയാന്‍ ചമ്മലുണ്ടാകും; പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനെതിരെ ധനമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം നല്‍കണമെന്ന് ഉത്തരവിനെതിരെ പ്രതിഷേധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രതിപക്ഷ സംഘടനയ്ക്കുമെതിരെ ധനമന്ത്രി തോമസ് ഐസക്. ശമ്ബളം തരില്ലെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് ചമ്മലുണ്ടാകും. അതിന്റെ പേരില്‍ സമരവും പ്രതിഷേധവും ആവശ്യമുണ്ടോയെന്ന് ധനമന്ത്രി ചോദിച്ചു. സമരം ചെയ്യുന്നവര്‍ അടിസ്ഥനശമ്ബളം മാത്രം നല്‍കിയ 2002ലെ കാര്യം മറക്കരുതെന്നും തോമസ് ഐസക് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു Read More …

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി; നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി ലൈംഗിക അതിക്രമത്തിന് കന്യാസ്ത്രീ പരാതി നല്‍കിയ സംഭവത്തില്‍ നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മനുഷ്യാവകാശ നിഷേധത്തിനെതിരായ പോരാട്ടമാണിത്. ആദ്യഘട്ടം അന്വേഷണം നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ കുറ്റവാളി നിയമത്തിന്റെ അടുത്തേക്കെത്തിയപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയത്. രാഷ്ട്രീയ ഇംഗിതത്തിന് വേണ്ടി Read More …

പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ചു; എംഎസ്‌എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍

മലപ്പുറം: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ട എം എസ് എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍. പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച്‌ പോസ്റ്റിട്ട ചാപ്പനങ്ങാടി വേര്‍ക്കോട്ട് അബ്ദുല്‍ വഹാബിനെയാണ് മലപ്പുറം പൊലീസ് അറസ്്റ്റ് ചെയ്തത്. സിപിഐ എം ചാപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റി നല്‍കിയ പരാതിയിലാണ് Read More …

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ള

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാന്‍ പാര്‍ടി അനുവദിക്കില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോയംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പരാതിയിലെ വസ്തുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന കന്യാസ്ത്രികളുടെ പരാതിയില്‍ വസ്തുതയില്ലെന്നും പോളിറ്റ്ബ്യൂറോയംഗം ദില്ലിയില്‍ വ്യക്തമാക്കി.

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ നോട്ടീസയക്കും

കോട്ടയം:ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലെത്തിച്ച്‌ ചോദ്യം ചെയ്യാന്‍ ഇന്ന് നോട്ടീസയക്കും. ഓരാഴ്ചക്കകം ഹാജരാകാനാണ് നിര്‍ദേശം നല്‍കുകയെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് അറിയിച്ചു. അറസ്റ്റ് തിരുമാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍. ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുനിച്ചിരിക്കുന്നത്.

കണ്ണൂര്‍, കരുണ വിധിയില്‍ സന്തോഷം, നടന്നത് വിദ്യാഭ്യാസ കച്ചവടം: വി.ടി ബല്‍റാം

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍‌ഡിനന്‍സ് റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വി.ടി.ബല്‍റാം എംഎല്‍എ. വിധിയില്‍ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസ കച്ചവടത്തിനാണ് സര്‍ക്കാര്‍ അരങ്ങൊരുക്കിയതെന്നും ബല്‍റാം പറഞ്ഞു.

സര്‍ക്കാരിനല്ല,​ മാനേജ്മെന്റുകള്‍ക്കാണ് തിരിച്ചടി: മന്ത്രി ശൈലജ

തിരുവനന്തപുരം: കണ്ണൂര്‍,​ കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധി സര്‍ക്കാരിനല്ല,​ മാനേജ്മെന്റുകള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കോടതി വിധി സര്‍ക്കാര്‍ മാനിക്കുന്നെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാകരുതെന്ന് കരുതിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. Read More …

സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഓര്‍ഡിനന്‍സ് റദ്ദാക്കിയത്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി മറികടക്കാനായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും Read More …