മുന്നണിമാറ്റം: ജെ.ഡി.യു തീരുമാനം ജനുവരി 12ന്

തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ജെ.ഡി.യുവിന്റെ അന്തിമതീരമാനം ജനുവരി 12ന് ഉണ്ടാവുമെന്ന് സൂചന. ജനുവരി 11,12 തിയതികളില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നടക്കുന്നുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിമാറ്റം സംബന്ധിച്ച ജെ.ഡി.യുവിന്റെ അന്തിമതീരുമാനം ഉണ്ടാവുക. മുന്നണിമാറ്റത്തിനായി ചില നിബന്ധനങ്ങള്‍ ജെ.ഡി.യു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു രാജ്യസഭ സീറ്റും, ലോക്‌സഭ സീറ്റും വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. ഇക്കാര്യത്തിലെ ഇടതുമുന്നണിയുടെ Read More …

രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു

സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു,അടുത്ത തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് രജനി പ്രഖ്യാപിച്ചു.ശ്രീരാഘവേന്ദ്ര കല്ല്യാണ മണ്ഡപത്തിൽ ആരാധകരെ അഭിസംബോധന ചെയ്യവെയാണ് രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമി‍ഴ്നാട്ടിലെ ജനങ്ങളെ വ‍ഴിയാധാരമാക്കാൻ താനില്ലെന്ന് രജനികാന്ത് പറഞ്ഞു.നിലവിലെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ കൊളളയടിക്കുകയാണ്.പാർട്ടി രൂപവത്ക്കരിക്കുന്നതിന് മുമ്പ് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുടെ പ്രശ്നം അടുത്തറിയുമെന്നും രജനി Read More …

പുതിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ദേശീയപാത അഥോറിറ്റിയോ വഴിയോ മറ്റ് ഏജന്‍സികള്‍ വഴിയോ നിര്‍മ്മിക്കുന്ന റോഡുകള്‍ പാലങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രനയ പ്രകാരം ടോള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പെടുന്ന വിഷയമല്ല. എങ്കിലും ടോള്‍ Read More …

സൗദിക്കാരി സോഫിയ വിസ്മയം തന്നെ

ഐ.ഐ.ടി. ബോംബെയുടെ ടെക്‌ഫെസ്റ്റില്‍ കാഴ്ചക്കാരെ വിസ്മയത്തിലാഴ്ത്തി സൗദിക്കാരിയായ റോബോട്ട് ‘സോഫിയ’ എത്തി. ഐ.ഐ.ടി.യില്‍ വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ശാസ്ത്ര സാങ്കേതിക മീറ്റ് ടെക്‌ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ബിരുദദാന ഹാളില്‍ സോഫിയ പ്രത്യക്ഷപ്പെട്ടു.   ഇന്ത്യന്‍ സന്ദര്‍ശനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു സോഫിയയോടുള്ള സദസ്സിന്റെ ആദ്യ ചോദ്യം. ഇന്ത്യയിലെ ആദ്യ സന്ദര്‍ശനമാണിതെന്നും Read More …

‘അന്ന് ഞാന്‍ തീരുമാനിച്ചു; ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ല’ഷക്കീല

കേരള സമൂഹത്തില്‍ വ്യക്തമായി പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഷക്കീല. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്താലാണ് ഷക്കീല മനസ്സ് തുറന്നത്. മലയാള സിനിമയിലെ കാര്യം മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്ന് ഷക്കീല പറയുന്നു. ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കിയത് സമൂഹമാണ്. കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. ആണുങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. പെണ്‍കുട്ടികള്‍ Read More …

സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ചതിന് 135,000 നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഒറിഗണ്‍: സ്വവര്‍ഗ്ഗ വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി കൊടുക്കുവാന്‍ വിസമ്മതിച്ച ബേക്കറി ഉടമകള്‍ 135,000 ദമ്ബതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഒറിഗണ്‍ അപ്പീല്‍ കോടതി വിധിച്ചു. 2013 മുതല്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസിലാണ്‌ബേക്കറി ഉടമകള്‍ക്കെതിരായ വിധി വന്നിരിക്കുന്നത്. റേച്ചല്‍ ലോറല്‍ ബോമാന്‍ ദമ്ബതികള്‍ക്കാണ് വിവാഹദിനത്തില്‍ കേക്ക് നിഷേധിച്ചത്. മെലിസ, ഏരണ്‍ ക്ലിന്‍ എന്നിവരുടെ ഉടമസ്ഥതയിലായിരുന്ന Read More …

ഓഖി ദുരന്തമേഖലയില്‍ നേരത്തെ എത്തണമായിരുന്നു; സിപിഎം സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം

പത്തനംതിട്ട: ഓഖി ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പൊലീസില്‍ ഐപിഎസ് ഭരണമാണെന്നും വിമര്‍ശനം ഉന്നയിച്ചു. സമ്മേളനത്തില്‍ സിപിഐക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐ എന്ന വിഴുപ്പുഭാണ്ഡം ഇനി ചുമക്കാനാകില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. സിപിഐയെ മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടകാര്യം തീരുമാനിക്കണമെന്നും ചര്‍ച്ചയില്‍ എല്ലാ ഏരിയാ കമ്മിറ്റികളും അറിയിച്ചു. തുടര്‍ച്ചയായ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ Read More …

പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍

ന്യൂഡല്‍ഹി: പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍. അനുകൂലമായ തീരുമാനം മുത്തലാഖ് വിഷയത്തില്‍ വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നത് മുത്തലാഖിനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളാണ്. ഇതിന് നേതൃത്വം നല്‍കുന്നത് സുപ്രീംകോടതിയിലെ മുസ്ലീം വനിതാ അഭിഭാഷകയായ ഫറാ ഫൈസ്, മുത്തലാഖിന്റെ Read More …