സി പി ഐ സംസ്ഥാനസമ്മേളന സ്വാഗതസംഘം ഓഫീസ് തുറന്നു
മലപ്പുറം: സംഘപരിവാര്‍ ശക്തികളുടെ അതിവിനാശകരമായ ഫാഷിസ്റ്റ് അജണ്ടയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മതേതരശക്തികളുടെ വിശാലവേദിവേണമെന്ന സി പി ഐ മുന്നോട്ടുവച്ച അഭിപ്രായം ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യചര്‍ച്ചാവിഷയമായി മാറി കഴിഞ്ഞിരിക്കയാണെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ്വിശ്വം പറഞ്ഞു. മലപ്പുറത്ത് സി പി ഐ സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …
