ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്ന് കുമ്മനം

കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ചെറുതായി കാണാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലിച്ചവര്‍ ഇപ്പോഴും പിടിയിലായിട്ടില്ലെന്നും, വി.ടി. ബല്‍റാമിനെ ചോദ്യം ചെയ്യണമെന്നും, ഇതിനായി ഡിജിപിക്ക് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. മാത്രമല്ല, ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ Read More …

പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

കോഴിക്കോട്: കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പീഡിപ്പിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ്, നടിയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച ഗിരീഷ് ബാബു എന്നയാളാണ് കോടതിയെ സമീപിച്ചത്. ലൈംഗികപീഡനത്തിന് ഇരയായ Read More …

ശബരിമല സ്ത്രീപ്രവേശനം: ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

ഇരയുടെ പേര് പരസ്യമായി പറഞ്ഞു; മുഖ്യമന്ത്രിക്കെതിരെ പരാതി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണത്തിലെ ഇരയായ സ്ത്രീയുടെ പേര് പത്ര സമ്മേളനത്തില്‍ പരസ്യമായി പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യം.     തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേല്‍ ആണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

പുരുഷ വാണിഭ കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു

കോഴിക്കോട്: സംസ്ഥാനത്ത് മെയില്‍ എസ്‌കോര്‍ട്ട് സംഘങ്ങള്‍ പിടിമുറുക്കുന്നു. തിരുവനന്തപുരത്ത് കോവളത്തും, കൊച്ചിയിലും കോഴിക്കോടും ആഗോള സെക്‌സ് വാണിഭത്തിന്റെ വലിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യവസായത്തിന്റെ വിളിപേര് ‘കൂത്താടി’ എന്നാണ്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പുരുഷ ശരീര വ്യാപാരം നടക്കുന്നത്. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം Read More …

‘സന്തോഷിക്കാന്‍ പേടിയാവുന്നു’ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം വിദ്യാര്‍ഥിനിയുടെ ആത്മഹത്യ

ഹൈദരാബദ്: എനിക്ക് സന്തോഷിക്കാന്‍ പേടിയാവുന്നു എന്ന സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമാണ് 21 കാരിയായ മോണിക്ക തന്റെ ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയത്. ‘ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക് അറിയില്ല എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്റെ ജീവിതത്തിലെ Read More …

ശബരിമലയിലെ സ്ത്രീ പ്രവേശനം: വിധി ഇന്ന്

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്. ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന കേസിലാണ് സുപ്രീം കോടതി വിധി പറയുക. ഹര്‍ജിയില്‍ നേരത്തേ തന്നെ വിവിധ സന്നദ്ധ സംഘടനകള്‍,ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി Read More …

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നവരെ പുറത്താക്കാമെന്ന് ഹൈകോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈകോടതി. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.   ജനാധിപത്യ സമരത്തില്‍ ഇത്തരം സമരമുറകള്‍ക്ക് സ്ഥാനമില്ല എന്നാണ് കോടതി പറഞ്ഞത്. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്ല. രണ്ടും കൂടി ഒന്നിച്ചു പോകില്ല. രാഷ്ട്രീയ Read More …