തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്: കലക്ടര്‍ വീണ്ടും ഇന്ന് തെളിവെടുപ്പ് നടത്തും

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഇത് സംബന്ധിച്ച് ഇന്ന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. നികത്തിയെടുത്ത പാര്‍ക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയല്ലെന്നാണ് റോസോര്‍ട്ട് അധികൃതരുടെ വാദം. ഇതുസംബന്ധിച്ച രേഖകള്‍ തങ്ങള്‍ Read More …

ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തല്‍; 2017ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്ക്‌ഹോം: ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തലിന് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ‘ലൈഗോ പരീക്ഷണം’ വിഭാവനം ചെയ്ത് നടപ്പാക്കിയതിനാണ് നൊബേല്‍ പുരസ്‌കാരം. റെയ്‌നര്‍ വീസ്, ബാരി ബ്രിഷ്, കിപ് തോണ്‍ എന്നിവരാണ് നൊബേലിന് അര്‍ഹരായത്. നൂറുവര്‍ഷം മുമ്ബ് സാമാന്യ ആപേക്ഷിക സിദ്ധാന്തത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെയാണ്, 2016 ഫെബ്രുവരിയില്‍ ലൈഗോ Read More …

റോഡുകള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നു : ആര്‍.ടി.എയുടെ പുതിയ തീരുമാനം

ദുബായ് : റോഡുകള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നു. വാഹനങ്ങളുടെ വേഗം കുറയ്ക്കാനാണ് ദുബായ് ആര്‍.ടി.എയുടെ പുതിയ തീരുമാനം. എമിറേറ്റിന്റെ രാജവീഥിയായ ഷെയ്ഖ് സായിദ് റോഡിനും ചുവപ്പുനിറം നല്‍കി, വേഗപരിധി കുറയ്ക്കാന്‍ ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ നിറം ചുവപ്പാക്കി മാറ്റി, കുറഞ്ഞ വേഗപരിധി നിര്‍ണയിച്ച മേഖലകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ 78 Read More …

ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സഹോദരന്‍

മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സഹോദരന്‍ ഇക്ബാല്‍ ഇബ്രാഹിം കസ്‌കര്‍. ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ദാവൂദ് ആഗ്രഹിച്ചാല്‍ തന്നെ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്(ഐഎസ്‌ഐ) അത് അനുവദിക്കില്ലെന്നും കസ്‌കര്‍ പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് കസ്‌കര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്ന ഭയത്താലാണ് Read More …

യശ്വന്ത് സിന്‍ഹയെ പരിഹസിച്ച് അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: യശ്വന്ത് സിന്‍ഹയെ പരിഹസിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.സിന്‍ഹ എണ്‍പതാം വയസ്സില്‍ ജോലി തേടി നടക്കുകയാണ്, അദ്ദേഹത്തിന് അരുണ്‍ ജെയ്റ്റ്‌ലിയോട് വ്യക്തിപരമായ വിരോധമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കുറ്റപ്പെടുത്തി. പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചതിന്റെ ആഘാതം സാധാരണക്കാര്‍ക്ക് ഉണ്ടാകില്ലെന്നും കണ്ണന്താനം പറഞ്ഞു.നാല്‍പ്പത്തൊമ്പത് രൂപയായി പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത് സാധാരണക്കാരെ ബാധിക്കില്ല. വെറും ഒന്നര രൂപ മാത്രമെ അവര്‍ക്ക് വര്‍ധിക്കുകയുള്ളൂ. ഇതില്‍ Read More …

സ്വച്ഛ് ഭാരത്: മികച്ച പ്രകടനം കേരളത്തിന്റേത

സ്വച്ഛ് ഭാരത് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരില്‍ കേരളം ഒന്നാമത്. പദ്ധതി മൂന്ന് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ കേന്ദ്രം പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യമുള്ളത്. ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം യാതൊരു പുരോഗതിയുമില്ല. ശൗചാലയം ഇല്ലാത്തവര്‍ക്ക് അത് നിര്‍മ്മിച്ച് Read More …

പുരുഷ സഹപാഠിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ച രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മുംബൈ:  പുരുഷ സഹപാഠിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി. ബാന്ദ്രയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്.   പീഡനത്തിനിരയായ കുട്ടി തന്നെ തന്റെ രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കക്കൂസിലേയ്ക്ക് പോയ തന്നെ പിടിച്ചുവലിച്ച് ടെറസിന് മുകളിലെത്തിച്ചുവെന്നാണ് ഇരയുടെ മൊഴി. സെപ്റ്റംബര്‍ 29നാണ് കേസ് Read More …

കൊച്ചി മെട്രോ ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചി മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് പാത ദീര്‍ഘിപ്പിച്ചത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ്‌സിങ് പുരി മുഖ്യാതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ കലൂരിലെ സ്റ്റേഷനില്‍നിന്ന് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തു. ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം Read More …