പളനിസ്വാമി സര്‍ക്കാരിനെ പുറത്താക്കും: ദിനകരന്‍

ചെന്നൈ: പളനിസ്വാമി സര്‍ക്കാരിനെ പുറത്താക്കുമെന്ന് ടി.ടി.വി. ദിനകരന്‍. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ദിനകരന്‍ പറഞ്ഞു. അണ്ണാ ഡിഎംകെയില്‍നിന്നു ദിനകരനെയും ശശികലയെയും പുറത്താക്കിയതിനു പിന്നാലെയാണ് ദിനകരന്റെ പ്രതികരണം. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിയമവിരുദ്ധമാണ്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ദിനകരന്‍ പറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും Read More …

നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങള്‍ നാടിന് ആവശ്യമെന്ന് മുഖ്യമന്ത്രി

കൊച്ചി : നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങള്‍ നാടിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംരംഭങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. എറണാകുളം ലെ മെറിഡിയനില്‍ കെഎസ്‌ഐഡിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് യുവ സംരംഭക സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതന ആശയങ്ങളുമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും സംസ്ഥാനത്ത് നിരാശനാകേണ്ടി വരില്ല. സംരംഭകര്‍ക്ക് സാമ്ബത്തികസഹായത്തിന് പ്രയാസങ്ങള്‍ Read More …

രാഹുലിനെതിരെ സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ് രാഹുല്‍ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്വന്തം കുടുംബത്തെ രാഹുല്‍ പുകഴ്ത്തിയത് കോണ്‍ഗ്രസിന്റെ പാപ്പരത്തമാണ്. ധിക്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയമെന്നും സ്മൃതി തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച രാഹുലിനുള്ള മറുപടിയായിരുന്നു സ്മൃതിയുടെ വിമര്‍ശനം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് മോദി Read More …

നാദിര്‍ഷയ്ക്ക് കുരുക്കു മുറുക്കി പള്‍സര്‍ സുനി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി. തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നല്‍കിയെന്നാണ് സുനി മൊഴി നല്‍കിയത്. മാത്രമല്ല, ദിലീപ് പറഞ്ഞതനുസരിച്ചാണ് ഈ പണം നല്‍കിയെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുന്‍പാണ് ഈ പണം Read More …

ജയരാജനെതിരായ കേസ് അവസാനിപ്പിക്കാന്‍ നിയമോപദേശം തേടി വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സിപിഐഎം കേന്ദ്രം കമ്മിറ്റി അംഗം ഇ പി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം. നിയമന ഉത്തരവ് നല്‍കുക വഴി സാമ്ബത്തികമായോ അല്ലാതെയോ ആരും നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. ഇതേതുടര്‍ന്ന് Read More …

കോണ്‍ഗ്രസിനെ ധാര്‍ഷ്ട്യം ബാധിച്ചു

ബെര്‍ക്കെലി: 2012ല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാതെയെത്തിയ ധാര്‍ഷ്ട്യമാണ് എല്ലാം നശിച്ച് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റിയതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കാലിഫോര്‍ണിയയിലെ ബെര്‍ക്കെലി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്‌ബോഴായിരുന്നു രാഹുലിന്റെ സ്വയംവിമര്‍ശനം. ഇന്ത്യയില്‍ പത്ത് വര്‍ഷം അധികാരത്തില്‍ ഇരുന്ന ഏത് പാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അത് സ്വാഭാവികമാണ്. 2004ല്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച കാഴ്ചപ്പാട് 10 Read More …

കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുപോയെന്ന് ജീവനക്കാര്‍

കൊച്ചി: നടി കാവ്യാ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. സന്ദര്‍ശക രജിസ്റ്റര്‍ വെള്ളം വീണ് നശിച്ചുപോയെന്നാണ് വില്ലയിലെ സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സന്ദര്‍ശക രജിസ്റ്റര്‍ ആവശ്യപ്പെട്ടത്. കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയില്‍ പോയിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന Read More …

ജാമ്യം തേടി ദിലീപ് നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പുതിയ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയില്‍ നല്‍കും. ജയിലിലായി 60 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജാമ്യം തേടി ദിലീപ് കോടതിയെ സമീപിക്കുന്നത് ഇത് നാലാം തവണയാണ്. അതേസമയം, ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രധാനസാക്ഷികളുടെയെല്ലാം മൊഴി രേഖപ്പെടുതത്തിയ സാഹചര്യത്തില്‍ ഇനിയും താരത്തെ Read More …