ബജറ്റ് ചോര്‍ച്ച: ഹരജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഇന്ന്തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. ധനമന്ത്രി തോമസ്‌ െഎസക്ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയാണ് പരിഗണിക്കുക. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രധാന പ്രഖ്യാപനങ്ങള്‍ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും ചോര്‍ന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സസ്‌പെന്റ്‌ചെയ്തിരുന്നു.

200 രൂപ നോട്ട് വരുന്നു

മുംബൈ: 200 രൂപ നോട്ടുകള്‍ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആര്‍ബിഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഗവണ്‍മെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്ന Read More …

ഡ്രൈവിങ് ടെസ്റ്റ് പുതിയ വ്യവസ്ഥ തല്‍ക്കാലമില്ല

കൊച്ചി:  ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പുതിയ രീതി പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ഉത്തരവ്. അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യംചെയ്യുന്ന രീതിയിലുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പ്രകാരം പുതിയ വ്യവസ്ഥകള്‍ മേയ് 15 വരെ Read More …

മലപ്പുറം കലക്ട്രേറ്റ് സ്‌ഫോടനം: കസ്റ്റഡിയില്‍ വിട്ടു

മലപ്പുറം:  മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്‌ഫോടനം നടത്തിയെന്ന കേസിലെ പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വീണ്ടും ഏഴ് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നേരത്തെ പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ്  പ്രതികളെ  കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇതിനായി കസ്റ്റഡി കാലാവധി Read More …

ബീഫ് വിവാദം ശ്രീപ്രകാശിനെതിരെ ഹിമവല്‍ ഭദ്രാനന്ദ

കോഴിക്കോട്: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിന്റെ ബീഫ് പ്രസ്താവനക്കെതിരേ ‘തോക്ക് സ്വാമി’ എന്ന പേരില്‍ അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. ഒരു വശത്ത് ബീഫിനെതിരേ പറയുകയും ഗോമാതാ എന്നു പറഞ്ഞ് സ്വന്തം അമ്മയ്ക്ക് വെള്ളം പോലും കൊടുക്കാതെ നടക്കുന്നവരുമാണ് ശുദ്ധമായ ബീഫ് വാഗ്ദാനം ചെയ്യുന്നതെന്നനും ഭദ്രാനന്ദ പരിഹസിച്ചു. ബിജെപി വലിയ അധപതനമായി മാറിക്കൊണ്ടിരിക്കുകയാണ്. Read More …

മഞ്ചേരിയില്‍ വന്‍ പാന്‍മസാല വേട്ട

മലപ്പുറം:  മഞ്ചേരിയില്‍ വന്‍ പാന്‍മസാല വേട്ട. രഹസ്യമായി സൂക്ഷിച്ച 25 ചാക്ക് നിരോധിത പാന്‍ ഉത്പന്നവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. വിഷയത്തില്‍ നഗരസഭാ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. മഞ്ചേരി ചെരണിയിലെ കിഴക്കേപീടിക ഹാരിസാണ് പാന്‍മസാല ശേഖരം രഹസ്യമായി സൂക്ഷിച്ചതിന് പിടിയിലായത്.   ചെരണിയിലെ ഇയാളുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും 25 ചാക്ക് ഹാന്‍സ് Read More …

‘പാഴാക്കരുത് വോട്ടവകാശം’ ജില്ലാ കലക്ടറുടെ ബുള്ളറ്റ് റാലി

മലപ്പുറം:  വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടത്തുന്ന ‘സ്വീപ്’ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് (ഏപ്രില്‍ നാല്)  ബുള്ളറ്റ് റാലി നടത്തും. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കും. വൈകീട്ട് നാലിന് എം.എസ്.പി. സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി Read More …

സൗദിയില്‍ നിയന്ത്രണം വിട്ട വാഹനം ഒട്ടകത്തിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യ: സൗദിയില്‍ നിയന്ത്രണം വിട്ട വാഹനം ഒട്ടകത്തിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. സൗദിയിലെ അല്‍ ഹസയിലാണ് സംഭവം. നിലമ്പൂര്‍ പൂവത്തൂര്‍മുട്ടില്‍ കുഞ്ഞുമോന്‍ വര്‍ഗീസ് (48)ആണ് മരിച്ചത് . അല്‍ഹസ ഹുഫൂഫില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്ന കുഞ്ഞുമോന്‍ കടയിലേക്കുള്ള സാധനങ്ങളുമായി സനയ്യയില്‍ നിന്നു വരുമ്പോഴാണ് അപകടം. ഓടിക്കൊണ്ടിരിക്കെ ഒട്ടകം വണ്ടിക്ക് മുന്നില്‍ ചാടുകയായിരുന്നു. സംഭവ സമയത്ത് Read More …