കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; ഒടുവില്‍ കാമുകന്റെ കൈകളാല്‍ തന്നെ കൊല്ലപ്പെട്ടു

ഇരിട്ടി:  കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന യുവതിക്ക് ഒടുവില്‍ കാമുകന്റെ കൈകളാല്‍ തന്നെ മരിക്കേണ്ടിയും വന്നു. ഇക്കഴിഞ്ഞ ജനുവരി 21ന് ഇരിട്ടി നഗരത്തില്‍ പഴയപാലം റോഡിലെ ആളൊഴിഞ്ഞ പറമ്ബില്‍ ഉപയോഗിക്കാത്ത കിണറില്‍ നിന്ന് അഴുകിയ നിലയില്‍ ഒരു യുവതിയുടെ മൃതദേഹം പോലീസ് പുറത്തെടുത്തിരുന്നു. പ്രദേശം മുഴുവനും ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയും Read More …

മായാവതി യുപിയില്‍ ജയിച്ച് കയറുമെന്ന്

ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി വിജയിക്കുമെന്ന സൂചന നല്‍കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമി ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. യുഎസ് തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക അഭിപ്രായ സര്‍വ്വേകളും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു ജയസാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഈ ട്രംപിനോടാണ് Read More …

പനീര്‍സെല്‍വത്തിന്റെ വീടിനുനേരെ കല്ലേറ്; സ്ഥലത്തു സംഘര്‍ഷാവസ്ഥ

ചെന്നൈ: പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ ഗ്രീന്‍വേയ്‌സ് റോഡിലെ വീടിനു നേരെ കല്ലേറ്. ശശികല വിഭാഗക്കാരാണ് കല്ലെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. അതേസമയം, പളിനിസാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ക്ഷണിച്ചതോടെ ധര്‍മയുദ്ധം തുടരുമെന്നു പനീര്‍സെല്‍വം പ്രതികരിച്ചു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിയന്ത്രണം ഒരു കുടുംബത്തിന്റെ Read More …

മാവോയിസ്റ്റ് രാജന്‍ ചിറ്റിലപ്പിള്ളി പോലീസ് പിടിയില്‍

തൃശ്ശൂര്‍: മാവോയിസ്റ്റ് രാജന്‍ ചിറ്റിലപ്പിള്ളി പോലീസ് പിടിയില്‍. രാജന്റെ ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. ദീര്‍ഘകാലമായി നക്‌സലൈറ്റ് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 15 വര്‍ഷമായി ഒളിവിലായിരുന്ന രാജന്‍ ചിറ്റിലപ്പിള്ളിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശിയായ രാജനെ എവിടെ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പോലീസ് പുറത്തു വിട്ടിട്ടില്ല. കുരുളായിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് Read More …

ചികിത്സാചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: ചികിത്സാചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള ആര്‍ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയ്ക്ക് തോന്നിയപോലെ ചെലവ് ഈടാക്കാനാവില്ല. സ്വകാര്യ ആശുപത്രികളില്‍ ചെലവ് കൂടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യായമായ രീതിയില്‍ മരുന്ന് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. കിടത്തിചികിത്സയിലുള്ളവര്‍ക്ക് മരുന്ന് ആശുപത്രിയില്‍തന്നെ ലഭ്യമാക്കും. Read More …

ദൗര്‍ബല്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ അടക്കമുള്ള ദൗര്‍ബല്യങ്ങള്‍ മനസിലാക്കി എല്ലാവരും കരുതലോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യരംഗത്ത് ഒരുപാട് നേട്ടങ്ങള്‍ കേരളം കൈവരിച്ചിട്ടുണ്ട്. ആ നേട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാന്‍ കഴിയണം. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നമ്മുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കണം. നമ്മള്‍ തുടച്ചുനീക്കിയ പല Read More …

പളനിസാമി മന്ത്രിസഭയില്‍ 31 മന്ത്രിമാര്‍

നിലവിലെ സാഹചര്യത്തില്‍ എടപ്പാടി പളനിസാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. എംഎല്‍എമാര്‍ക്കെല്ലാം പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ ആര്‍ക്കും എതിര്‍വോട്ട് ചെയ്യാന്‍ സാധിക്കില്ല. ആരെങ്കിലും എതിര്‍വോട്ട് ചെയ്താല്‍ അവര്‍ അയോഗ്യരാകും. 124 എംഎല്‍എമാരുടെ പിന്തുണയാണ് എടപ്പാടി പളനിസാമി അവകാശപ്പെടുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 വോട്ടുകളാണ്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. Read More …

സൗദിയില്‍ കനത്ത മഴ

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. അസീര്‍ പ്രവിശ്യയില്‍ ഒരാള്‍ മരിച്ചു. പലയിടങ്ങളിലും റോഡ് ഒലിച്ചുപോയത് കാരണം ഗതാഗതം സ്തംഭിച്ചു. മഴ ശക്തമായതോടെ പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ദമാം ജുബൈല്‍, അല്‍ അഹ്‌സ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായ ശക്തമായ മഴ Read More …