നബി വിരുദ്ധ പ്രസ്താവനയെ അപലപിച്ച് യുഎഇ: അനുനയ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പ്രതികരണവുമായി യുഎഇ. വിവാദ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.മാനുഷിക മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും യുഎഇ തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഒന്നിച്ചു നിന്ന് നേരിടണമെന്നും Read More …

പ്രവാചക നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടേക്കും

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബി വിരുദ്ധ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. വിഷയം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാന്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ടത് വൈകിയെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനിടെ, Read More …

സംസ്ഥാനത്ത് പത്ത് വരെ മഴ ശക്തമാകും, ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം പത്ത് വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആയതിനാല്‍ തന്നെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മാത്രമല്ല, കേരളം – കര്‍ണാടക Read More …

സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീം കോടതിയെ നേരിട്ടറിയിക്കാന്‍ കേന്ദ്രം

ഡല്‍ഹി: സംരക്ഷിത വനാതിര്‍ത്തിയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഉത്തരവില്‍ സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീംകോടതിയെ നേരിട്ടറിയിക്കാന്‍ കേന്ദ്രം. കേരളത്തിനൊപ്പം മറ്റ് പല സംസ്ഥാനങ്ങളും ഉത്തരവില്‍ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. അടിയന്തര ഇടപെടല്‍ തേടി വിവിധ സംസ്ഥാനങ്ങളിലെ എംപിമാര്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. സംരക്ഷിത വനമേഖലക്ക് സമീപം ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമായും Read More …

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ടു പേരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ചക്തരാസ് കാന്‍ഡി മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ല​ശ്​​ക​റെ ത്വ​യ്യി​ബയുമായി ബന്ധമുള്ള പാകിസ്താന്‍ സ്വദേശി തുഫൈലാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സോപോറിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ല​ശ്​​ക​റെ ത്വ​യ്യി​ബയുമായി ബന്ധമുള്ള ലാഹോര്‍ സ്വദേശി ഹന്‍സല്ലയെ സുരക്ഷാസേന വധിച്ചിരുന്നു. സലൂറ മേഖലയിലെ പാനിപോറ വനത്തിലാണ് Read More …

വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍; പത്തനംതിട്ട ജില്ലയിലെ ആറു പഞ്ചായത്തുകളിലും ഒരു വില്ലേജിലും ഹര്‍ത്താല്‍

പത്തനംതിട്ട: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി(Supreme Court) വിധിക്കെതിരെ കോണ്‍ഗ്രസ്(Congress). പത്തനംതിട്ടയിലെ ആറു പഞ്ചായത്തുകളിലും ഒരു വില്ലേജിലും കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശേരിക്കര Read More …

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും;കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍

കൊച്ചി:പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗം സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും.പരമാവതി തെളിവുകള്‍ നിരത്തി ഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുള്ളത്. നടി പരാതി നല്‍കിയതോടെ ഒരു മാസത്തിലധികം ഒളിവില്‍ കഴിയുകയായിരുന്ന നടന്‍ വിജയ് ബാബു ഈ മാസം ഒന്നാം Read More …

ആഫ്രിക്കയ്ക്ക്‌ പുറത്ത്‌ 780 പേര്‍ക്ക്‌ വാനരവസൂരി സ്ഥിരീകരിച്ചു; ലോകാരോഗ്യ സംഘടന

മെയ്‌ 13-നും ജൂണ്‍ രണ്ടിനുമിടയില്‍ ആഫ്രിക്കയ്ക്ക്‌ പുറത്ത്‌ 27 രാജ്യങ്ങളില്‍ 780 പേര്‍ക്ക്‌ വാനരവസൂരി(monkey pox) സ്ഥിരീകരിച്ചെന്ന്‌ ലോകാരോഗ്യ സംഘടന. യൂറോപ്പ്‌, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്തവരും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട പുരുഷന്മാരിലുമാണ്‌ രോഗം കൂടുതലായി സ്ഥിരീകരിച്ചതെന്നും ലോകാരോ​ഗ്യസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം അടിക്കടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ഏഴ്‌ രാജ്യങ്ങളില്‍ ഈ വര്‍ഷം ജൂണ്‍ ഒന്നുവരെ Read More …