കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയില്‍ സര്‍‍ക്കാര്‍ നടപടി; നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയില്‍ സര്‍‍ക്കാര്‍ നടപടി . കുതിരവട്ടത്തെ സുരക്ഷ കര്‍ശനമാക്കാന്‍ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പാചക ജീവനക്കാരുടെ തസ്തികയിലും നിയമനം നടത്താന്‍ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കള്‍ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാന്‍ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കുതിരവട്ടം Read More …

മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്; ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിവാദമായ മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി. പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ. സുരേന്ദ്രനെതിരെ അധികമായി ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരം കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍‌ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷ Read More …

നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

ഡല്‍ഹി: ബി.ജെ.പി മുന്‍വക്താവ് നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡല്‍ഹി Read More …

പൊതുജങ്ങള്‍ക്കും ആയുധപരിശീലനം നല്‍കാന്‍ പൊലീസ്; ഡിജിപിയുടെ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ആയുധ പരിശീലനം നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച്‌ പൊലീസ്. തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനു അപേക്ഷ നല്‍കിയവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇത് സംബന്ധിച്ച്‌ ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ് ഇറങ്ങി. ഫീസ് നല്‍കുന്നവര്‍ക്കാണ് പരിശീലനം. ആയിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ഫീസ് ഈടാക്കുന്നത്. ആയുധങ്ങളെ കുറിച്ച്‌ മനസിലാക്കാനും പരിചയപ്പെടാനും ആയിരം രൂപയാകും ഫീസ്. ഫയറിങ് Read More …

ആദിവാസി യുവാവിനെ കൂലി നല്‍കാതെ നാല് വര്‍ഷം എസ്റ്റേറ്റില്‍ ജോലിയെടുപ്പിച്ചു; ഉടമയ്ക്കെതിരെ പരാതി, യുവാവിനെ മോചിപ്പിച്ചു

വയനാട്: ആദിവാസി യുവാവിനെ നാല് വര്‍ഷത്തോളം എസ്റ്റേറ്റില്‍ ജോലി ചെയ്യിച്ച്‌ കൂലി നല്‍കാതെ വഞ്ചിച്ചുവെന്ന് പരാതി. നാല് വര്‍ഷത്തോളം ജോലി ചെയ്തിട്ട് ആകെ 14,000 രൂപയാണ് നല്‍കിയത്. യുവാവിന് ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കിയില്ലെന്നും പരാതിയുണ്ട്. നാട്ടുകാര്‍ ഇടപെട്ട് രാജുവിനെ മോചിപ്പിച്ച്‌ വീട്ടിലെത്തിച്ചു. രാജുവിന്റെ അമ്മ അമ്ബലവയല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആണ്ടൂര്‍ കാട്ടുനായ്ക്ക Read More …

‘പ്രണയവും സെക്‌സും കാറിനോട് മാത്രം’; വാഹനവുമായി ലൈംഗികബന്ധം പുലര്‍ത്തുന്നുണ്ടെന്ന് യുവാവ്

കാറുമായി പ്രണയത്തിലാണെന്നും വാഹനവുമായി ലൈംഗികബന്ധം പുലര്‍ത്താറുണ്ടെന്നുമുള്ള അവകാശവാദവുമായി രംഗത്തുവന്നത്. വര്‍ഷങ്ങളായി കാറുമായി പ്രണയബന്ധത്തിലാണ്. ‘ചേസ്’ എന്ന് പേരിട്ടിരിക്കുന്ന കാറുമായി ആശയവിനിമയം നടത്താറുണ്ടെന്നും 37കാരനായ നഥാനിയല്‍ പറഞ്ഞു.2005ലാണ് ചേസിനെ ആദ്യമായി കാണുന്നതെന്ന് നഥാനിയല്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് പ്രണയം തോന്നി. ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാകാനും ശാരീരിക അടുപ്പത്തിലേക്ക് എത്താനും അധികം വൈകേണ്ടി വന്നില്ല. ലൈംഗികബന്ധം Read More …

വിശ്വാസ വോട്ടെടുപ്പില്‍ ജയം; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ തുടരും

ലണ്ടന്‍: വിശ്വാസ വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടാണ് ആവശ്യം.ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോണ്‍സനെതിരേ സ്വന്തം പാര്‍ട്ടിയില്‍നിന്ന് എതിര്‍പ്പുയര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് എന്ന സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതിലാണ് Read More …

സര്‍ക്കാര്‍ 30 കോടി നല്‍കി, ശമ്പളത്തിനു മതിയാവില്ലെന്നു കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ നല്‍കി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്. ശമ്പളം നല്‍കാന്‍ 52 കോടി കൂടി വേണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ 50 കോടി രൂപ Read More …