തനിക്കൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രിക്ക്‌ രക്ഷപെടാനാവില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

തനിക്കൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ മുഖ്യമന്ത്രിക്ക്‌ രക്ഷപെടാനാവില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ”എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ സ്വാകാര്യ കൂടിക്കാഴ്ച നടത്തി. ഇതിന് സൌകര്യമൊരുക്കിയത് സ്വപ്നയോ ശിവശങ്കറോ ആണെന്ന് പിണറായി വ്യക്തമാക്കണം”. മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ക്ലിഫ് Read More …

പ്രോപ്പര്‍ട്ടികാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

ഡല്‍ഹി: സ്വാമിത്വ പദ്ധതിയുടെ ഭാഗമായി പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിച്ചു. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചരിത്രപരമായ നീക്കമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ ഗ്രാമീണര്‍ക്ക് തങ്ങളുടെ വസ്തുക്കള്‍ സാമ്ബത്തിക ആസ്തിയായി കണക്കാക്കാനും ലോണ്‍ അടക്കമുള്ള സാമ്ബത്തിക ആനുകൂല്യങ്ങള്‍ക്ക് ഉപയോഗിക്കാനുമുള്ള വഴി Read More …

മലപ്പുറത്ത് വനപാലകര്‍ വിരിച്ച വലയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് കരടി

വനപാലകര്‍ വിരിച്ച വലയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് കരടി. മലപ്പുറം എടക്കരയിലെ നെല്ലിക്കുത്തിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയാണ് വനപാലകര്‍ വിരിച്ച വലയില്‍ നിന്ന് മണിക്കൂറുകള്‍ക്ക് ശേഷം വനപാലകരുടെ കണ്‍മുന്നിലൂടെ കാട്ടിലേക്ക് രക്ഷപ്പെട്ടത്. രണ്ടു മാസത്തോളമായി കരടി റബ്ബര്‍തോട്ടങ്ങളിലെ തേന്‍കൂട് തകര്‍ത്ത് തേന്‍കുടിക്കാന്‍ തുടങ്ങിയിട്ട്. ഏറെ പരിശ്രമത്തിന് ഒടുവിലാണ് കരടിയെ വനപാലകര്‍ വിരിച്ച വലയിലാക്കിയത്. എന്നാല്‍, Read More …

‘പാല മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്ക്’; സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കെ പാല സീറ്റില്‍ നിലപാട് വ്യക്തമാക്കി മാണി സി കാപ്പന്‍. എന്‍സിപിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ മാണിക്ക് മുന്നണിപ്രവേശനം ഒരുക്കില്ലെന്ന് മാണി.സി കാപ്പന്‍ വ്യക്തമാക്കി. എന്‍സിപി വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കി കൊണ്ടുള്ള ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും മാണി സി കാപ്പന്‍ Read More …

പണം ആവശ്യത്തിലധികം കിട്ടിത്തുടങ്ങി, പെണ്‍വാണിഭത്തിനായി ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

സ്വദേശത്തുനിന്ന് സ്ത്രീകളെയെത്തിച്ച്‌ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ബംഗ്ലാദേശി യുവതി അറസ്റ്റില്‍. ഇവരുടെ ഇന്ത്യക്കാരനായ ഭര്‍ത്താവും അറസ്റ്റിലാണ്. ഭാര്യയ്ക്കും മകനും വ്യാജ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച്‌ നല്‍കിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് തരപ്പെടുത്തുകയായിരുന്നു ഇയാള്‍. ഹൈദരാബാദില്‍ പത്ത് വര്‍ഷത്തോളമായി അനധികൃതമായി താമസിക്കുകയാണ് യുവതി. ബംഗ്ലാദേശില്‍ വച്ച്‌ വിവാഹം നടന്ന ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞാണ് Read More …

കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ

സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടിവരുന്ന സാഹചര്യത്തില്‍ സംസഥാനത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ അറിയിച്ചു. ദിനംപ്രതി കോവിഡ് വ്യാപനം കൂടിവരുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ ആവര്‍ത്തിച്ചു. കൂടാതെ കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഇരുപതിനായിരമായേക്കാമെന്നും ഐഎംഎ പറഞ്ഞു. കൂടാതെ വിരമിച്ച ഡോക്ടര്‍‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും Read More …

മുഖ്യമന്ത്രി ഏകഛത്രാധിപതിയാണ്; എം.കെ മുനീര്‍

കോഴിക്കോട്: മന്ത്രിമാരുടെ അധികാരങ്ങള്‍ പിടിച്ചെടുക്കുന്നതിനായി റൂള്‍സ്‌ ഓഫ് ബിസിനസില്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. ചൈനീസ് പ്രസിഡന്‍റിനെ പോലെ സര്‍വ്വസൈന്യാധിപനാകുവാന്‍ വേണ്ടിയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി റൂള്‍സ്‌ ഓഫ് ബിസിനസില്‍ ഭേദഗതി വരുത്തുന്നതെന്ന് മുനീര്‍ ആരോപിച്ചു. ആദ്യം സ്വന്തം എം.എല്‍.എമാരെ പടിക്കു പുറത്തു നിര്‍ത്തി, ഇപ്പോള്‍ മന്ത്രിമാരെ മൂലയ്ക്കിരുത്തി. Read More …