കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്‌റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്: പ്രതിയുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സി ബി ഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നടപടി. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ സി ബി ഐ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. 2012ലാണ് കൊച്ചി സി ബി ഐ കോടതി പ്രതിക്ക് Read More …

ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ച്‌ ഹൈക്കോടതി

കൊച്ചി:  സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ അംഗീകരിച്ച്‌ ഹൈക്കോടതി. നിരോധനാജ്ഞ മൂലം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തതായും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ശബരിമലയില്‍ തിരക്ക് കൂടിയിട്ടുണ്ടന്നും കഴിഞ്ഞ ദിവസങ്ങളില്‍ Read More …

കെഎസ്ആര്‍ടിസിയില്‍ ഒരാഴ്ച്ചയ്ക്കകം പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കണം; ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഒരാഴ്ച്ചക്കകം പിഎസ്സി ലിസ്റ്റിലുള്ളവരെ നിയമ്മിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി നിയമനത്തിന് അഡൈ്വസ്‌ മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 4051 പേര്‍ പിഎസ്‌സി Read More …

കെ സുരേന്ദ്രന്റെ ചെയ്തികള്‍ ന്യായീകരിയ്ക്കാനാവില്ല: ഹൈക്കോടതി; ജാമ്യഹര്‍ജിയില്‍ വിധി നാളെ

കൊച്ചി:  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. സുരേന്ദ്രന്‍ പ്രതിഷേധ ദിനത്തില്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും അവിടുത്തെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിയ്ക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിയ്ക്കുന്നയാള്‍ക്ക് ചേര്‍ന്നവിധമല്ല സുരേന്ദ്രന്‍ പെരുമാറിയത്.എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലിലിടുമെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ Read More …

അ​ന്‍​വ​റി​ന് തി​രി​ച്ച​ടി; പ്ര​വാ​സി​യി​ല്‍​നി​ന്ന് പ​ണം​ത​ട്ടി​യ കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

കൊ​ച്ചി: നി​ല​ന്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍ പ്ര​വാ​സി​യി​ല്‍​നി​ന്ന് പ​ണം​ത​ട്ടി​യ കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. മ​ല​പ്പു​റം ഏ​റ​നാ​ട് സ്വ​ദേ​ശി സ​ലി​മി​ല്‍​നി​ന്നു അ​ന്‍​വ​ര്‍ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു വി​ടാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ അ​ന്‍​വ​ര്‍ ന​ല്‍​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ ഹ​ര്‍​ജി​യി​ല്‍ Read More …

ചികിത്സച്ചെലവുകാരണം കടക്കെണിയിലാകുന്നവര്‍ക്ക് സഹായമേകാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ചികിത്സച്ചെലവുമൂലം കടക്കെണിയിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. രണ്ടുകുട്ടികളുടെ ചികിത്സയ്ക്കെടുത്ത വായ്പയുടെയും ജപ്തിയുടെയും പേരില്‍ തെരുവിലിറങ്ങേണ്ടിവരുന്ന കുടുംബത്തിന്റെ നിസ്സഹായത മുന്നില്‍ക്കണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഈ നിരീക്ഷണം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവിയാണ് സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തികാരണം തെരുവിലിറക്കപ്പെടുമെന്ന ആശങ്കയുമായി കോടതിയെ സമീപിച്ചത്. മലപ്പുറം ജില്ലാ സഹകരണബാങ്കിനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജിക്കാരനും ഭാര്യയും രണ്ടുകുട്ടികളുമാണ് വീട്ടിലുള്ളത്. Read More …

പിഴ അടക്കില്ല; ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴ അടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍. സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഹൈക്കോടതിയ്ക്കു മുകളില്‍ കോടതിയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് നടപടിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി 25000 രുപ പിഴ നല്‍കണമെന്ന ആവശ്യത്തോടെ ഹര്‍ജി തള്ളുകയായിരുന്നു. വികൃതമായ Read More …