പള്ളത്തെ അനധികൃത മീന്‍ചന്ത ഉടന്‍ അടച്ചുപൂട്ടാന്‍ വീണ്ടും ഹൈകോടതി നിര്‍ദേശം
പൂവാര്‍: പള്ളത്തെ അനധികൃത മീന്‍ചന്ത ഉടന്‍ അടച്ചുപൂട്ടാന്‍ വീണ്ടും ഹൈകോടതി നിര്‍ദേശം. ഇതര സംസ്ഥാന ലോബികളുടെ അധീനതയിലുള്ളഅനധികൃത ചന്ത അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ് വന്നെങ്കിലും നേരത്തേയും രണ്ടു ദിവസം മാത്രം ചന്ത അടച്ചിട്ട് കരുംകുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ കോടതിയെ കബളിപ്പിച്ചതായി ആക്ഷേപമുണ്ട്. തുടര്‍ന്ന് പള്ളം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ആന്‍ഡ്രൂസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വീണ്ടും ഹൈകോടതിയുടെ ഇടപെടല്‍. Read More …
