സ്ലിം ബ്യൂട്ടിയായി മീര ജാസ്മിന്‍; ചിത്രങ്ങള്‍ എറ്റെടുത്ത് ആരാധകര്‍

നടി മീര ജാസ്മിന്റെ സ്ലിം ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നാല്‍പതുകാരിയായ മീരയുടെ മേക്കോവര്‍ തന്നെയാണ് ഏവരുടെയും ചര്‍ച്ച. ഈ പ്രായത്തിലും പതിനേഴിന്റെ ചെറുപ്പമാണ് താരത്തിനെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോള്‍ താമസം. അഭിനയത്തില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘മകള്‍’ Read More …

സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോ : ചോദ്യവുമായി കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന് കേരള ഹൈക്കോടതിയുടെ ചോദ്യം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണ്. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കണം. എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഓരോ ദിവസവും അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് Read More …

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,040 രൂപ. ഗ്രാമിന് പത്ത് രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4630 രൂപ. സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഇന്ന് വില അല്‍പ്പം ഉയര്‍ന്നത്. ഈ മാസം 16ന് Read More …

നടിയെ ആക്രമിച്ച കേസ്; 22നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഈ മാസം 22നുള്ളില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. അന്വേഷണത്തിന് ഒരാഴ്ച കൂടി വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. Read More …

പീഡന ദൃശ്യങ്ങള്‍ ശരത് വഴി ദിലീപിലെത്തി; ശരതിനെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം തയാറായി. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പീഡന ദൃശ്യങ്ങള്‍ ശരത് മുഖേന ദീലിപിന്റെ പക്കല്‍ എത്തി എന്നുതന്നെയാണ് കുറ്റപത്രം ആവര്‍ത്തിക്കുന്നത്.അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ Read More …

കൊതുകിനെ ബാക്ടീരിയ കൊല്ലും; പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച്‌ ഐസിഎംആര്‍

കൊതുകുകള്‍ പോലുള്ള പ്രാണികള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ഒരു ദശലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത്തരം പ്രാണി ജന്യ രോഗങ്ങളാണ് മൊത്തം പകര്‍ച്ചവ്യാധികളുടെ 17 ശതമാനവും. ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിന് പരിസ്ഥിതി സൗഹൃദ പരിഹാരവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) രംഗത്തെത്തി. ബാസിലസ് Read More …

ദേശീയപതാക മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ സംഭവം: 3 പേര്‍ അറസ്റ്റില്‍

കൊച്ചി: തൃപ്പുണിത്തുറയില്‍ ദേശീയപതാക മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കിഴക്കമ്പലത്തെ ഷമീര്‍, ഇടുക്കിയിലെ മണി ഭാസ്‌കര്‍, തോപ്പുംപടിയിലെ സജാര്‍ എന്നിവരെയാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ചയാണ് ഇരുമ്പനത്ത് ദേശീയ പതാക മാലിന്യകൂമ്പാരത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂര്‍വം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് Read More …

ബ്രുവറി ആരോപണത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ ഹൈക്കോടതി

ബ്രുവറി ആരോപണത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ ഹൈക്കോടതി. അന്വേഷണത്തിനായി നികുതി വകുപ്പില്‍ നിന്ന് ഫയലുകള്‍ സമര്‍പ്പിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. രമേശ് ചെന്നിത്തല സമര്‍പ്പിച്ച സ്വകാര്യ അന്യായം അനുവദിച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ Read More …