വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം; പ്രതി പോലീസ് പിടിയില്‍

കൊച്ചി: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി കൊട്ടാരം ബാബു എന്നറിയപ്പെടുന്ന ബാബുവാണ്(57) അറസ്റ്റിലായത്. കടവന്ത്ര ശാസ്ത്രി നഗറിലെ മാത്തുക്കുട്ടി എബ്രഹാം എന്നയാളുടെ വീട്ടിലാണ് കവര്‍ച്ചാശ്രമമുണ്ടായത്. വീട്ടുടമയായ മാത്തുക്കുട്ടിയും കുടുംബവും വീട്പൂട്ടി പുറത്തുപോയ തക്കം നോക്കിയായിരുന്നു മോഷണ ശ്രമം. മോഷണം നടത്താന്‍ ശ്രമിക്കുന്നത് അയല്‍വാസിയായ സ്ത്രീ കാണുകയും Read More …

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വില 36800 രൂപയായും കുറഞ്ഞു. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില ഒരു വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കില്‍ എത്തി. വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സ്​പോട്ട് ഗോള്‍ഡിന്റെ Read More …

കെ എം ഷാജിക്ക് ആശ്വാസം : സ്കൂള്‍ കോഴ കേസില്‍ അറസ്റ്റ് താല്ക്കാലികമായി തടഞ്ഞ് കോടതി ​​​​​​​

കൊച്ചി: സ്കൂള്‍ കോഴ കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്ക് ആശ്വാസമായി കോടതി വിധി. ഷാജിയുടെ അറസ്റ്റ് കോടതി താല്ക്കാലികമായി തടഞ്ഞു. അടുത്ത ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. കേസ് കോടതി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വത്തുക്കള്‍ Read More …

പ്ലസ് വണ്‍‍ പ്രവേശനത്തിനുള്ള സമയ പരിധി ഒരു ദിവസത്തേയ്ക്ക് കൂടി നീട്ടി ഹൈക്കോടതി‍; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയപരിധി ഒരു ദിവസത്തേയ്ക്ക് കൂടി തുടരും. സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിബിഎസ്‌ഇ പത്താക്ലാസ് പരീക്ഷാഫലം പുറത്തുവരാത്തതില്‍ പ്ലസ് വണ്‍ പ്രവേശനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി വെള്ളിയാഴ്ച മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് Read More …

അതിജീവിതയ്‌ക്കൊപ്പം നിന്നവരെ അപമാനിക്കാന്‍ വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ്, അന്വേഷണം ഊജിതമാക്കി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്‌ക്കൊപ്പം നിന്നവരെ, വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. വാട്‌സാപ്പ് ഗ്രൂപ്പിലെ തന്റെ പേരിലുള്ള ചാറ്റുകള്‍ വ്യാജമാണെന്ന് ബൈജു കൊട്ടാരക്കര മൊഴി നല്‍കി.ദിലീപിന്റ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നാണ് Read More …

കെ ടി ജലീല്‍ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ അഭിഭാഷകന് കൈമാറി; നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് കെ ടി ജലീല്‍ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ തന്റെ അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സത്യവാങ്‌മൂലത്തിനൊപ്പം ഈ രേഖകള്‍ നാളെ കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും സ്വപ്‌ന വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ അന്വേഷണത്തില്‍ ഇടപെടുന്നുണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. കേസ് മറ്റൊരു Read More …

സ്വപ്നയുടെ പരാമര്‍ശം ക്രമസമാധാന പ്രശ്‌നമുണ്ടാക്കി; കേസ് റദ്ദാക്കാനാവില്ലെന്നു സര്‍ക്കാര്‍

കൊച്ചി: മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമര്‍ശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഇന്ന് അറിയിക്കും. എന്നാല്‍ തന്നെ മനപൂര്‍വം കളളക്കേസില്‍ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്.ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ Read More …

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നിയമനം ഹൈകോടതി ഡിവിഷന്‍ബെഞ്ച് ശരിവെച്ചു

കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നിയമനം ഹൈകോടതി ഡിവിഷന്‍ബെഞ്ച് ശരിവെച്ചു. എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനം അസാധുവാക്കി വീണ്ടും ഇന്റര്‍വ്യൂ നടത്താനുള്ള സിംഗ്ള്‍ ബെഞ്ച് വിധി റദ്ദാക്കിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ചെയര്‍മാനായി പ്രദീപ് കുമാറിനെ 2020 ആഗസ്റ്റ് 21ന് Read More …